സുബ്രഹ്മണ്യനും കുടുംബത്തിനും അരീക്കോട് ജനമൈത്രി പൊലീസ് വക വീട്
text_fieldsഅരീക്കോട് പൊലീസിെൻറ നേതൃത്വത്തിൽ നിർമിക്കുന്ന രണ്ടാമത്തെ വീടാണിത്. മൂന്നാമത്തെ വീടിെൻറ പണി അരീക്കോട് ചെമ്പറമ്പിൽ പുരോഗമിക്കുകയാണ്
ഊർങ്ങാട്ടിരി: ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡിൽ താമസിക്കുന്ന വൃദ്ധനായ പിതാവ് ഉൾപ്പെടെയുള്ള സുബ്രഹ്മണ്യനും കുടുംബത്തിനും വീടൊരുക്കി നൽകി അരീക്കോട് ജനമൈത്രി പൊലീസ്. അരീക്കോട് ജനമൈത്രി പൊലീസിെൻറയും പൊലീസ് വളൻറിയർമാരുടെയും നേതൃത്വത്തിലാണ് വീട് നിർമിച്ചു നൽകിയത്. പൂർത്തിയാക്കിയ വീടിെൻറ താക്കോൽദാനം കൊണ്ടോട്ടി ഡിവൈ.എസ്.പി കെ. അഷ്റഫ് നിർവഹിച്ചു. അരീക്കോട് പൊലീസി െൻറ നേതൃത്വത്തിൽ നിർമിക്കുന്ന രണ്ടാമത്തെ വീടാണിത്. മൂന്നാമത്തെ വീടിെൻറ പണി അരീക്കോട് ചെമ്പറമ്പിൽ പുരോഗമിക്കുകയാണ്.
ആറു മാസങ്ങൾക്കു മുമ്പാണ് അരീക്കോട് പൊലീസ് സ്റ്റേഷനിലെ ബീറ്റ് ഓഫിസർമാർ വീടുകൾ കയറി നടത്തുന്ന അന്വേഷണത്തിൽ ഊർങ്ങാട്ടിരിയിലെ ആതാടിയിൽ ഏതു നിമിഷവും പൊളിഞ്ഞുവീഴാറായ ഒരു വീട് കണ്ടെത്തിയത്. ഉടൻ അരീക്കോട് പൊലീസ് ഈ വീട്ടുകാരെക്കുറിച്ച് അനേഷിച്ചു. ശേഷം സുബ്രഹ്മണ്യനും കുടുംബവും നിർധനരാണെന്ന് കണ്ടെത്തി. ഇതിനു പിന്നാലെയാണ് അരീക്കോട് ജനമൈത്രി പൊലീസും പൊലീസ് വളൻറിയർമാരും ഇവർക്ക് വീട് നിർമിച്ചു നൽകാൻ തയാറായത്. പൊലീസിെൻറയും പൊലീസ് വളൻറിയർമാരുടെയും നേതൃത്വത്തിൽ നാല് ലക്ഷം രൂപയോ ളമാണ് സമാഹരിച്ചത്. രണ്ട് കിടപ്പുമുറികൾ അടങ്ങുന്ന ഒരു വീടാണ് സുബ്രഹ്മണ്യനും കുടുംബത്തിനും ആറു മാസം കൊണ്ട് നിർമിച്ചു നൽകിയത്.
അരീക്കോട് എസ്.എച്ച്.ഒ എ. ഉമേഷ്, എസ്.ഐ വിമൽ, സിവിൽ പൊലീസ് ഓഫിസർമാരായ സലേഷ്, സുബ്രമണ്യൻ, അസറുദ്ദീൻ, വാർഡ് മെംബർ സൈനബ, പൊലീസ് വളൻറിയർമാർ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.