സമ്പൂർണ രക്തദാന ഗ്രാമമാകാൻ അരീക്കോട്
text_fieldsഅരീക്കോട്: കേരളത്തിലെ ആദ്യ സമ്പൂർണ രക്തദാന ഗ്രാമമാവാൻ ഒരുങ്ങുകയാണ് അരീക്കോട് ഗ്രാമപഞ്ചായത്ത്.
ഭരണസമിതിയുടെ നേതൃത്വത്തിൽ പ്രദേശത്തെ വിദ്യാർഥി -യുവജന -രാഷ്ട്രീയ സംഘടനകൾ, വനിത കൂട്ടായ്മകൾ, കുടുംബശ്രീ, ട്രേഡ് യൂനിയനുകൾ, സർവിസ് സംഘടനകൾ, വ്യാപാരികൾ, തൊഴിലാളികൾ, സന്നദ്ധ -സാംസ്കാരിക സംഘടനകൾ തുടങ്ങിവരെ ഉൾപ്പെടുത്തി ജൂലൈ ആദ്യവാരം മുതൽ പഞ്ചായത്തിലെ എല്ലാ വാർഡുകളിലും രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കും.
കോവിഡ് തീർത്ത പ്രതിസന്ധികൾ മൂലം രക്തത്തിന് ക്ഷാമം നേരിടുന്ന സർക്കാർ ആശുപത്രികളിലെ ബ്ലഡ് ബാങ്കുകൾക്ക് രക്തമെത്തിക്കലും സ്ത്രീകളിലും സാധാരണക്കാരിലും രക്തദാന സന്ദേശമെത്തിക്കലുമാണ് പദ്ധതിയുടെ പ്രധാന ഉദ്ദേശ്യം. അതോടൊപ്പം വാർഡ്തല രക്തഗ്രൂപ് ഡയറക്ടറിയും സന്നദ്ധ രക്തദാന സേനയും ഒരുക്കും.
രക്തദാന രംഗത്ത് 20 വർഷമായി പ്രവർത്തിക്കുന്ന അരീക്കോട് സൗഹൃദം ക്ലബാണ് സംഘാടന സഹായം നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.