അരീക്കോട് ഇന്‍സ്പെകടര്‍ എ. ഉമേഷിന് ബാഡ്ജ് ഓഫ് ഹോണര്‍
text_fieldsഅരീക്കോട്: സംസ്ഥാന പൊലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഹോണര്‍ ബഹുമതി അരീക്കോട് പൊലീസ് ഇന്‍സ്പെകടര്‍ എ. ഉമേഷിന് ലഭിച്ചു. കോഴിക്കോട് ടൗൺ സ്റ്റേഷനിൽ എസ്.എച്ച്.ഒയായി ജോലി ചെയ്യുന്ന കാലയളവിൽ പൊലീസ് സ്റ്റേഷന് രാജ്യത്തെ ആദ്യത്തെ ശിശു സൗഹൃദ പൊലീസ് സ്റ്റേഷൻ, ജനമൈത്രി പൊലീസ് സ്റ്റേഷൻ ഐ.എസ്.ഒ സ്റ്റേഷനാക്കി മാറ്റി എന്നീ നേട്ടങ്ങൾ കരസ്ഥമാക്കി കൊടുത്തതിനാണ് പൊലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഹോണർ ബഹുമതിക്ക് അർഹത നേടിയത്. കോഴിക്കോട് പെരുവയല്‍ സ്വദേശിയാണ്.
സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദധാരിയാണ് ഉമേഷ്. ഭാര്യ സിജു കുന്ദമംഗലം ഗവ. ഹൈസ്കൂള്‍ അധ്യാപികയാണ്.
കേന്ദ്രീയ വിദ്യാലയത്തിലെ 10ാം ക്ലാസ് വിദ്യാർഥിനി ആദ്യയും രണ്ടാം ക്ലാസില്‍ പഠിക്കുന്ന അമേയയുമാണ് മക്കള്‍. പരേതനായ മുന്‍ പൊലീസ് ഓഫിസര്‍ ഉണ്ണികൃഷ്ണന് നായര്‍, സൗമിനി എന്നിവരാണ് മാതാപിതാക്കൾ.
മാറാട് മേഖലയില്‍ മത സൗഹാർദം ഊട്ടിയുറപ്പിക്കുന്നതില്‍ അന്ന് എസ്.ഐ ആയിരുന്ന ഉമേഷിെൻറ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. അരീക്കോട് സ്റ്റേഷൻ പരിധിയിലും ധാരാളം മികച്ച പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി ചുരുങ്ങിയ കാലയളവിൽ ഇതിനകം ജനശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.