യൂത്ത് കോൺഗ്രസ് ഇടപെടൽ; വയോധികയുടെ വീടിന്‍റെ ജപ്തി ഒഴിവായി
text_fieldsഊർങ്ങാട്ടിരി: വീടും സ്ഥലവും ജപ്തി ഭീഷണി നേരിട്ട വയോധികയുടെ കുടുംബത്തിന് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പണയത്തിലായിരുന്ന ആലിൻചുവട് മില്ലുംപടിയിലെ വള്ളുവൻ സുഭദ്രയുടെ കുടുംബത്തിന്റെ കൂട്ടു സ്വത്താണ് ഊർങ്ങാട്ടിരി തച്ചണ്ണയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പണം സ്വരൂപിച്ച് വീണ്ടെടുത്ത് നൽകിയത്.
കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പിയുടെ നിർദേശപ്രകാരമാണ് പ്രവർത്തകർ വിഷയത്തിൽ ഇടപെട്ടത്.
ഏകദേശം 20 വർഷങ്ങൾക്ക് മുമ്പ് ആണ് ഏറനാട് കാർഷിക വികസന സഹകരണ ബാങ്കിൽ നിന്ന് സുഭദ്രയുടെ കുടുംബം ലോൺ എടുത്തത്. എന്നാൽ സാമ്പത്തിക പരാധീനത മൂലം തിരിച്ചടക്കാൻ കഴിഞ്ഞില്ല.
ബാങ്ക് പ്രസിഡന്‍റ് വി. സുധാകരന്റെ നിർദേശപ്രകാരം പിഴപ്പലിശ ബാങ്ക് അധികൃതർ ഒഴിവാക്കി. ബാക്കി യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് കെ.കെ. സുജേഷ്, കെ. അനൂബ്, യു. ഉമ്മർ, കെ.പി. ബൈജു, എ. അജീഷ് എന്നിവരുടെ നേതൃത്വത്തിൽ സ്വരൂപിക്കുകയായിരുന്നു. ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയിയും പ്രവർത്തകരും സുഭദ്രയുടെ വീട്ടിലെത്തി ആധാരം കൈമാറി.
കെ.പി.സി.സി അംഗം എം.പി. മുഹമ്മദ്, യു.ഡി.എഫ് മണ്ഡലം ചെയർമാൻ കെ.കെ. അബ്ദുല്ലക്കുട്ടി, പാലത്തിങ്ങൽ ബാപ്പുട്ടി, യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി സൈഫുദ്ദീൻ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സി.ടി. റഷീദ്, കുഞ്ഞുട്ടി മൈത്ര, കെ. അനൂബ് മൈത്ര, കെ.കെ. സുജേഷ്, യു. ഹനീഫ, കെ.പി. ശൈലജ, യു. ജാഫർ, മനീഷ് വാളശേരി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിജോ ആന്റണി, അംഗങ്ങളായ ടി. അനുരൂപ്, എം. സത്യൻ, കെ. രായീൻ കുട്ടി, കെ.ടി. ഹലീമ, വാർഡ് ഭാരവാഹികളായ യു. ഉമ്മർ, കെ.പി. രംഗനാദൻ, എ. അജീഷ്, കെ.പി. ബൈജു, നാരായണൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.