മസ്ജിദ് ഉദ്ഘാടനം; പായസം വിളമ്പി നാട്ടൊരുമ
text_fieldsഅരീക്കോട്: പള്ളിമുറ്റത്ത് ആയിരത്തിലധികം പേർക്ക് പായസം വിതരണം ചെയ്ത് ഹൈന്ദവ സഹോദരങ്ങളുടെ മഹനീയ മാതൃക. സൗത്ത് പുത്തലം മിസ്ബാഹുൽ ഹുദ ജുമാമസ്ജിദ് ഉദ്ഘാടനത്തോടനുബന്ധിച്ചാണ് പ്രദേശത്തെ ഹൈന്ദവ സഹോദരങ്ങൾ ഒത്തുചേർന്ന് പായസ വിതരണം നടത്തിയത്.വ്യാഴാഴ്ച രാവിലെതന്നെ ഇവർ പായസവിതരണത്തിനുള്ള ഒരുക്കം പൂർത്തിയാക്കിയിരുന്നു.
തുടർന്ന് അസ്ർ നമസ്കാരം കഴിഞ്ഞിറങ്ങിയവർക്കാണ് വിതരണം ചെയ്തത്. ഈ പള്ളിയുടെ അടുത്താണ് ശ്രീ സാളിഗ്രാമ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ശ്രീകൃഷ്ണജയന്തി സമയത്തും നബിദിനസമയത്തുമെല്ലാം പരസ്പരം മധുരം വിതരണം ചെയ്യാറുണ്ട്. സ്നേഹമധുരം നുകരാൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും ഇവിടെയെത്തിയിരുന്നു.
പുനർനിർമാണം പൂർത്തിയാക്കിയ സൗത്ത് പുത്തലം മിസ്ബാഹുൽ ഹുദ ജുമാമസ്ജിദ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. അരീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ടി. അബ്ദുഹാജി, സി.പി. കുട്ടിയാപ്പു, ബീരാൻ മാസ്റ്റർ, കബീർ ദാരിമി, അബ്ദുറസാഖ് മുസ്ലിയാർ, ടി. കുഞ്ഞാപ്പു തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.