സിവിൽ സപ്ലൈസ്, ലീഗൽ മെട്രോളജി സംയുക്ത പരിശോധന: 15 സ്ഥാപനങ്ങൾക്കെതിരെ നടപടി
text_fieldsഅരീക്കോട്: പൊതുവിപണിയിലെ വിലക്കയറ്റം, കരിഞ്ചന്ത എന്നിവ തടയുന്നതിനായുള്ള സ്പെഷല്‍ സ്‌ക്വാഡ് വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തി. 186 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 136 ഇടത്തും ക്രമക്കേടുകള്‍ കണ്ടെത്തി.
സിവില്‍ സപ്ലൈസ്, ഭക്ഷ്യസുരക്ഷ, ലീഗല്‍ മെട്രോളജി, റവന്യൂ എന്നീ വകുപ്പുകള്‍ സംയുക്തമായാണ് പരിശോധന നടത്തിയത്. കീഴുപറമ്പ്, കുനിയില്‍, അരീക്കോട്, കാവനൂര്‍, നെല്ലിപ്പറമ്പ് എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ 15 കടകള്‍ക്കെതിരെ നടപടിയെടുത്തു. വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാത്തതിനും അമിതവില ഈടാക്കിയതിനും പായ്ക്ക് ചെയ്ത സാധനങ്ങളില്‍ വിലയും തൂക്കവും രേഖപ്പെടുത്താത്തതിനുമാണ് നടപടിയെടുത്തത്. അരീക്കോട് ഗ്യാസ് ഏജന്‍സി പരിശോധിച്ച സംഘം ഉപഭോക്താക്കളില്‍ നിന്ന് സര്‍ക്കാര്‍ നിശ്ചയിച്ച തുക മാത്രമേ സര്‍വിസ് ചാര്‍ജായി ഈടാക്കാന്‍ പാടുള്ളൂവെന്ന് നിർദേശം നല്‍കി.വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ജില്ല സപ്ലൈ ഓഫിസര്‍ അറിയിച്ചു. പരിശോധനയില്‍ ഏറനാട് താലൂക്ക് സപ്ലൈ ഓഫിസര്‍ സി.എ. വിനോദ്കുമാര്‍, റേഷനിങ് ഇന്‍സ്പെക്ടര്‍ പി. പ്രദീപ്, ജീവനക്കാരായ കെ. മുഹമ്മദ് സാദിഖ്, എം. സുഹൈല്‍, ദിനേശ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.