തെരട്ടമ്മൽ അഖിലേന്ത്യാ സെവൻസിൽ ലിൻഷ മണ്ണാർക്കാട് ജേതാക്കൾ
text_fieldsഅരീക്കോട്: തെരട്ടമ്മൽ അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ ലിൻഷ മെഡിക്കൽസ് മണ്ണാർക്കാട് ജേതാക്കളായി. ഫൈനലിൽ മെഡിഗാർഡ് അരീക്കോടിനെ ഒരുഗോളിനാണ് പരാജയപ്പെടുത്തിയത്. തെരട്ടമൽ ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഒരുമാസം നീണ്ടുനിന്ന ഏഴാമത് സി. ജാബിർ, കെ.എം. മുനീർ മെമോറിയൽ മൈജി അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിച്ചത്.
ഫൈനലിനോടനുബന്ധിച്ച് മൈതാനത്ത് വെടിക്കെട്ട് ഉൾപ്പെടെയുള്ള പരിപാടികളും അരങ്ങേറി. ഫൈനൽ കാണാൻ ആയിരങ്ങളാണ് തെരട്ടമൽ പഞ്ചായത്ത് ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്. സമാപന പരിപാടി പി.വി. അൻവർ എം.എൽ.എ ഉദ്ഘടനം ചെയ്തു. എം.എം. ഹബീബുല്ല അധ്യക്ഷത വഹിച്ചു. ടി.പി. അൻവർ, പാലത്തിങ്ങൽ ബാപ്പുട്ടി, ഊർങ്ങാട്ടിരി പഞ്ചായത്ത് പ്രസിഡന്റ് സി. ജിഷ വാസു, വൈസ് പ്രസിഡന്റ് ഷിജോ ആൻറണി, വാർഡ് അംഗം ജമീല എന്നിവർ സംസാരിച്ചു.
ഏറനാട് ഡയാലിസ് സെന്റർ പാലിയേറ്റിവ് കെയറിലേക്കുള്ള ധനശേഖരണവുമാണ് ടുർണമെന്റിലൂടെ സംഘാടകർ ലക്ഷ്യംവെക്കുന്നത്. സെവൻസ് ഫുട്ബാൾ അസോസിയേഷൻ കീഴിലുള്ള 28 ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.