Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightAreekodechevron_rightവയനാട് എന്നും പ്രിയ...

വയനാട് എന്നും പ്രിയ നാട് -രാഹുൽ ഗാന്ധി

text_fields
bookmark_border
Wayanad by-election,
cancel
camera_alt

യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി പ്രി​യ​ങ്ക ഗാ​ന്ധി​ക്ക് വോ​ട്ട​ഭ്യ​ർ​ഥി​ച്ച് അ​രീ​ക്കോ​ട്ടെ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​ക്കെ​ത്തി​യ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ കാ​റി​ന് സ​മീ​പ​ത്തേ​ക്ക് ക​ന​ത്ത മ​ഴ വ​ക​വെ​ക്കാ​തെ ഓ​ടി​ക്കൂ​ടി​യ പ്ര​വ​ർ​ത്ത​ക​ർ

അ​രീ​ക്കോ​ട്: വ​യ​നാ​ട് എ​ന്നും പ്രി​യ നാ​ടാ​ണെ​ന്നും വ​യ​നാ​ട്ടു​കാ​രു​ടെ സ്നേ​ഹം അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്നും ലോ​ക്സ​ഭ പ്ര​തി​പ​ക്ഷ​ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. രാ​ഷ്ട്രീ​യ എ​തി​രാ​ളി​ക​ളു​ടെ വ​ലി​യ എ​തി​ർ​പ്പു​ക​ൾ നേ​രി​ടേ​ണ്ടി​വ​ന്ന​പ്പോ​ഴെ​ല്ലാം പാ​റ​പോ​ലെ ത​ന്റെ കൂ​ടെ ഉ​റ​ച്ചു​നി​ന്ന​വ​രാ​ണ് വ​യ​നാ​ട്ടു​കാ​രെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വ​യ​നാ​ട് ലോ​ക്സ​ഭ മ​ണ്ഡ​ലം യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​യോ​ഗ​ത്തി​ൽ അ​രീ​ക്കോ​ട്ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യി​ൽ വൈ​കി​യെ​ത്തി​യ രാ​ഹു​ൽ, ക​ന​ത്ത മ​ഴ​യി​ലും ത​ന്നെ കാ​ത്തി​രു​ന്ന​വ​രോ​ട് ക്ഷ​മ​യും ന​ന്ദി​യും പ​റ​ഞ്ഞാ​ണ് പ്ര​സം​ഗം തു​ട​ങ്ങി​യ​ത്. വ​യ​നാ​ട്ടു​കാ​രു​മാ​യു​ള്ള സ്നേ​ഹ​ബ​ന്ധ​ത്തെ​ക്കു​റി​ച്ച് ആ​ഴ​ത്തി​ൽ സം​സാ​രി​ച്ച അ​ദ്ദേ​ഹം രാ​ഷ്ട്രീ​യം നോ​ക്കാ​തെ മ​ണ്ഡ​ല​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ച ത​ന്റെ കൂ​ടെ എ​ൽ.​ഡി.​എ​ഫു​കാ​ർ​പോ​ലും നി​ന്നി​ട്ടു​ണ്ടെ​ന്നും പ​റ​ഞ്ഞു.

എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും ജാ​തി-​മ​ത-​സം​സ്കാ​ര ഭേ​ദ​മ​ന്യേ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ന​മ്മ​ൾ. മ​ത​ത്തി​ന്റെ​യും ഭാ​ഷ​യു​ടെ​യും സം​സ്ഥാ​ന​ത്തി​ന്റെ​യും പേ​രി​ൽ രാ​ജ്യ​ത്തെ വി​ഭ​ജി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ മാ​ന​വി​ക​ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​രാ​ടു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വ്യ​ക്തി​പ​ര​മാ​യി മെ​ഡി​ക്ക​ൽ കോ​ള​ജ് സ്ഥാ​പി​ക്കും

വ​യ​നാ​ട്ടി​ൽ രാ​ജ്യ​ത്തെ ഏ​റ്റ​വും മി​ക​ച്ച മെ​ഡി​ക്ക​ൽ കോ​ള​ജ് താ​നും പ്രി​യ​ങ്ക​യും ചേ​ർ​ന്ന് വ്യ​ക്തി​പ​ര​മാ​യി കെ​ട്ടി​പ്പ​ടു​ക്കു​മെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി. പ്ര​സം​ഗ​ത്തി​ൽ ത​ന്റെ മ​ണ്ഡ​ല​മാ​യ വ​യ​നാ​ട്ടി​ൽ നി​ല​നി​ൽ​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ളെ​ല്ലാം രാ​ഹു​ൽ എ​ണ്ണി​പ്പ​റ​ഞ്ഞു. മെ​ഡി​ക്ക​ൽ കോ​ള​ജി​ന്റെ ആ​വ​ശ്യ​ക​ത​യും രാ​ത്രി​കാ​ല ഗ​താ​ഗ​ത​പ്ര​ശ്ന​വും വ​ന്യ​ജീ​വി ആ​ക്ര​മ​ണ​വു​മെ​ല്ലാം പ്ര​സം​ഗ​ത്തി​ൽ ക​ട​ന്നു​വ​ന്നു.

മെ​ഡി​ക്ക​ൽ കോ​ള​ജി​നാ​യി സം​സ്ഥാ​ന സ​ർ​ക്കാ​റി​ൽ സ​മ്മ​ർ​ദം ചെ​ലു​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, നി​ർ​ഭാ​ഗ്യ​വ​ശാ​ൽ അ​ത് ന​ട​പ്പാ​ക്കാ​നാ​യി​ല്ല. രാ​ജ്യ​ത്തെ മി​ക​ച്ച മെ​ഡി​ക്ക​ൽ കോ​ള​ജ് വ​യ​നാ​ട്ടി​ലു​ണ്ടാ​ക്കു​മെ​ന്ന​ത് വ്യ​ക്തി​പ​ര​മാ​യ വി​ഷ​യ​മാ​യി കാ​ണു​ന്നു​വെ​ന്നും സ​ദ​സ്സി​ലു​ള്ള​വ​ർ​ക്ക് രാ​ഹു​ൽ വാ​ക്കു​ന​ൽ​കി.

‘പ്രി​യ​ങ്ക കാ​ര്യ​ബോ​ധ​വും ക​രു​ത​ലു​മു​ള്ള​വ​ൾ’

ത​ന്റെ സ​ഹോ​ദ​രി​യും സ്ഥാ​നാ​ർ​ഥി​യു​മാ​യ പ്രി​യ​ങ്ക ഗാ​ന്ധി കാ​ര്യ​ബോ​ധ​വും ക​രു​ത​ലു​മു​ള്ള​വ​ളാ​ണെ​ന്നും ഏ​തൊ​രു പ്ര​തി​സ​ന്ധി​ഘ​ട്ട​ത്തി​ലും കൂ​ടെ​യു​ണ്ടാ​കു​മെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു. ത​ന്റെ വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളൊ​ക്കെ അ​വ​ർ തു​ട​രും. പ്രി​യ​ങ്ക എം.​പി​യാ​കു​ന്ന​തോ​ടെ ര​ണ്ട് ‘എം.​പി​മാ​രു​ള്ള’ രാ​ജ്യ​ത്തെ ഏ​ക ലോ​ക്സ​ഭ മ​ണ്ഡ​ല​മാ​യി വ​യ​നാ​ട് മാ​റു​മെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു. നി​ങ്ങ​ളു​ടെ പു​തി​യ എം.​പി​യും പ​ഴ​യ എം.​പി​യും നി​ങ്ങ​ൾ​ക്ക് വേ​ണ്ട​ത് ചെ​യ്യാ​ൻ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Priyanka GandhiRahul GandhiWayanad By Election 2024
News Summary - Wayanad by-election
Next Story