വെസ്റ്റ് പത്തനാപുരം പാലം റോഡ് പുനർനിർമാണം വൈകുന്നു
text_fieldsഅരീക്കോട്: പ്രളയത്തിൽ തകർന്ന കീഴുപറമ്പ് പഞ്ചായത്തിലെ വെസ്റ്റ് പത്തനാപുരം പാലം റോഡിന്റെ പുനർനിർമാണം വൈകുന്നു. 2018-19 വർഷങ്ങളിലെ പ്രളയത്തിലാണ് പഞ്ചായത്ത് ഉടമസ്ഥതയിലുള്ള റോഡിന്റെ ഭാഗം ഇടിഞ്ഞത്. കഴിഞ്ഞ അഞ്ചുവർഷമായി റോഡ് അപകട ഭീഷണിയിലാണ്. ഭീതിയോടെയാണ് വിദ്യാർഥികളടക്കമുള്ളവർ ഇതുവഴി പോകുന്നത്.
മഴ കനത്താൽ റോഡിന്റെ ബാക്കിഭാഗം കൂടി പുഴയിലേക്ക് ഇടിയുമോ എന്ന ആശങ്ക പ്രദേശവാസികൾക്കുണ്ട്. വലിയ രീതിയിൽ റോഡ് ഇടിഞ്ഞതിനാൽ ഭാരവാഹനങ്ങൾ ഇതുവഴി പോകുന്നില്ല. റോഡ് പുനർനിർമിക്കാൻ വൻതുക തന്നെ വേണം. ഇത്രയും തുക പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്താൻ സാധിക്കില്ല എന്നാണ് കീഴുപറമ്പ് പഞ്ചായത്ത് അധികൃതർ പറയുന്നത്. നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും തുടർച്ചയായ ഇടപെടൽ കൊണ്ട് കോഴിക്കോട് ഇറിഗേഷൻ വകുപ്പിന്റെ റോഡ് നിർമാണ മുൻഗണന പട്ടികയിൽ ഈ റോഡ് ഇടം പിടിച്ചിട്ടുണ്ടെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.