യുവാവിന്റെ മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് ചികിത്സസഹായം തേടുന്നു
text_fieldsഅരീക്കോട്: മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് യുവാവ് ചികിത്സസഹായം തേടുന്നു. അരീക്കോട് ഗ്രാമപഞ്ചായത്തിലെ ചെമ്രക്കാട്ടൂർ പേങ്ങാട്ടികുന്ന് താമസിക്കുന്ന മടന്തല വേലായുധന്റെ മകൻ ബിനുവിന്റെ (24) ചികിത്സക്കാണ് സഹായം തേടുന്നത്. മജ്ജയിൽ അർബുദം ബാധിച്ച യുവാവിന് മജ്ജ മാറ്റിവെച്ച ശേഷം ഒരു വർഷത്തോളം ചികിത്സയും നടത്തണം. ഏകദേശം 40 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. എന്നാൽ, ഭീമമായ തുക കണ്ടെത്തി ചികിത്സ നടത്താൻ ബിനുവിന്റെ കുടുംബത്തിന് കഴിയില്ല. കുടുംബത്തെ സഹായിക്കാനായി അരീക്കോട്, കാവനൂർ, കുഴിമണ്ണ പഞ്ചായത്ത് പ്രസിഡന്റുമാർ രക്ഷാധികാരികളായും അരീക്കോട് ഗ്രാമപഞ്ചായത്ത് അംഗം നൗഷിർ കല്ലട ചെയർമാനും സി.പി. സിദ്ദീഖ് കൺവീനറുമായി മടന്തല ബിനു ചികിത്സ സഹായ സമിതി രൂപവത്കരിച്ചിട്ടുണ്ട്.
അക്കൗണ്ട് നമ്പർ: 0479073000000506. IFSC: SIBL0000479, SOUTH INDIAN BANK AREEKODE BRANCH. G PAY, PHONE PAY, PAYTM 8089952830. ഫോൺ: 8089952630.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.