ഫിറോസ് കുന്നംപറമ്പിലിെൻറ പത്രിക 'ഹിറ്റ്'
text_fieldsമലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പിൽ തവനൂരിൽ നിന്ന് യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന ഫിറോസ് കുന്നംപറമ്പിലിെൻറ നാമനിർദേശ പത്രിക 'ഹിറ്റ്'. ജില്ലയിൽ നിന്ന് പത്രിക സമർപ്പിച്ചവരിൽ വിശദാംശങ്ങൾ അറിയാൻ ഏറ്റവും കൂടുതൽ പേർ തെരഞ്ഞെടുപ്പ് കമീഷെൻറ വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്തിരിക്കുന്നത് ഫിറോസിെൻറ സത്യവാങ്മൂലമാണ്.
പി.െക. കുഞ്ഞാലിക്കുട്ടി, സുലൈമാൻ ഹാജി, പി.വി. അൻവർ, കെ.ടി. ജലീൽ എന്നിവരുടെ സത്യവാങ്മൂലവും നിരവധിപേർ ഡൗൺലോഡ് ചെയ്തിട്ടുണ്ട്. മലപ്പുറത്തുനിന്ന് എൽ.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന പാലോളി അബ്ദുറഹ്മാേൻറതാണ് ഏറ്റവും കുറവ്. 18 പേർ. 350 പേരാണ് ഫിറോസിെൻറ സത്യവാങ്മൂലം ഡൗൺേലാഡ് െചയ്തത്. എതിർ സ്ഥാനാർഥിയായി മത്സരിക്കുന്ന കെ.ടി. ജലീലും രണ്ട് പത്രികകൾ നൽകിയിരുന്നു. ഇത് 121 പേർ ഡൗൺലോഡ് ചെയ്തിട്ടുണ്ട്.
ഫിറോസിന് പിറകിൽ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ വിവരങ്ങൾ അറിയാനാണ് കൂടുതലാളുകൾ താൽപര്യം കാണിച്ചിരിക്കുന്നത്. 180 പേരാണ് സത്യവാങ്മൂലം ഡൗൺേലാഡ് ചെയ്തത്. െകാണ്ടോട്ടിയിലെ ഇടത് സ്വതന്ത്രൻ സുലൈമാൻ ഹാജി (173), നിലമ്പൂരിലെ ഇടത് സ്ഥാനാർഥി പി.വി. അൻവർ (139), പെരിന്തൽമണ്ണയിലെ എൽ.ഡി.എഫ് സ്ഥാനാർഥി കെ.പി. മുഹമ്മദ് മുസ്തഫ (105) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ കണക്കുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.