ഇതാണ് മലപ്പുറം ജില്ലയിലെ സ്ഥാനാർഥികളുടെ 'കൈയിലിരിപ്പ്'
text_fields മലപ്പുറം ജില്ലയിൽനിന്ന് നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരിൽ ആസ്തിയിൽ മുന്നിൽ ഇടത് സ്ഥാനാർഥികൾ. എൽ.ഡി.എഫ് സ്വതന്ത്രരായ പി.വി. അൻവർ, കെ.പി. മുഹമ്മദ് മുസ്തഫ, കെ. സുൈലമാൻ ഹാജി, ഗഫൂർ പി. ലില്ലീസ്, എൻ.എ. മുഹമ്മദ് കുട്ടി എന്നിവർക്ക് പുറമെ യു.ഡി.എഫ് സ്ഥാനാർഥികളായ പി.കെ. കുഞ്ഞാലിക്കുട്ടി, മഞ്ഞളാംകുഴി അലി എന്നിവരും സമ്പത്തിൽ മുന്നിലുണ്ട്. ഇടത് സ്ഥാനാർഥികളായ പി. ജിജി, മിഥുന, യു.ഡി.എഫ് സ്ഥാനാർഥി കുറുക്കോളി മൊയ്തീൻ എന്നിവരാണ് പിറകിൽ
പി.വി. അൻവർ
നിലമ്പൂരിൽനിന്ന് എൽ.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന പി.വി. അൻവർ മൊത്തം ജംഗമ ആസ്തിയായി സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് 18.57 കോടിയാണ്. ഭാര്യമാരുടെ പേരിൽ 51.24 ലക്ഷവും 50.48 ലക്ഷവും ആസ്തികൾ രേഖപ്പെടുത്തിയിട്ടുണ്ട്. 16.94 കോടിയാണ് അൻവറിെൻറ ബാധ്യത. സ്വയാർജിത ആസ്തിയുടെ നടപ്പുകേമ്പാള വില 34.38 കോടിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഭാര്യമാരുടെ പേരിൽ 6.7 കോടി, 2.42 കോടിയുടെ ആസ്തികളുമുണ്ട്. ഭാര്യമാർക്ക് 50.4 ലക്ഷം വില വരുന്ന 1200 ഗ്രാം വീതം സ്വർണവുമുണ്ട്.
മുഹമ്മദ് മുസ്തഫ
പെരിന്തൽമണ്ണയിൽനിന്നു മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർഥി മുഹമ്മദ് മുസ്തഫക്ക് 12.44 കോടിയുടെ സ്വത്താണുള്ളത്. ജംഗമ ആസ്തി 2.7 കോടിയും സ്ഥാവര ആസ്തി 9.74 കോടിയും. 14.87 കോടി ബാധ്യതയുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. 98 ലക്ഷം രൂപയാണ് വാഹനങ്ങളുടെ വിലയായി പറയുന്നത്. പിന്തുടർച്ചയായി കിട്ടിയ ആസ്തിയുടെ നടപ്പുവിലയായി 8.74 കോടിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
സുലൈമാൻ ഹാജി
കൊണ്ടോട്ടിയിൽ ഇടത് സ്വതന്ത്രനായി മത്സരിക്കുന്ന സുലൈമാൻ ഹാജി ജംഗമ ആസ്തിയായി കാണിച്ചിരിക്കുന്നത് 90.5 ലക്ഷവും ഭാര്യയുടേത് 20.26 ലക്ഷവുമാണ്. സ്ഥാവര ആസ്തി 4.18 കോടിയും ഭാര്യയുടേത് 3.60 കോടിയും. സ്വയാർജിത സ്ഥാവര വസ്തുക്കളുടെ നടപ്പുകേമ്പാള വിലയായി ഉൾപ്പെടുത്തിയത് 42.79 കോടിയാണ്. ഭാര്യയുടെ പേരിൽ 3.8 കോടിയുടെ ആസ്തിയുമുണ്ട്. 2.71 കോടിയാണ് ഇദ്ദേഹത്തിെൻറ വായ്പ.
കെ.ടി. ജലീൽ
തവനൂരിൽനിന്ന് ഇടത് സ്വതന്ത്രനായി മത്സരിക്കുന്ന കെ.ടി. ജലീലിെൻറ വാർഷിക വരുമാനം 2.27 ലക്ഷവും ഭാര്യയുടേത് 12.93 ലക്ഷവുമാണ്. ബാങ്കുകളിൽ ഉൾപ്പെെട 7.96 ലക്ഷം മന്ത്രിയുടെ പേരിലും ഭാര്യയുടെ പേരിൽ 32.14 ലക്ഷവുമുണ്ട്. സ്വയാർജിത ആസ്തിയുടെ നിലവിലെ വിപണി വിലയായി 50 ലക്ഷമാണ് രേഖപ്പെടുത്തിയിക്കുന്നത്.
ഗഫൂർ പി. ലില്ലീസ്
തിരൂരിലെ ഇടത് സ്ഥാനാർഥി ഗഫൂർ പി. ലില്ലീസിെൻറ ജംഗമ ആസ്തി 1.15 കോടിയാണ്. സ്ഥാവര ആസ്തി 86.47 ലക്ഷവും. സ്വയാർജിത ആസ്തിയുടെ നടപ്പുകേമ്പാള വില 57.16 ലക്ഷമാണ്. 14 ലക്ഷം വായ്പയുമുണ്ട് ഇദ്ദേഹത്തിന്.
മുഹമ്മദ് കുട്ടി
കോട്ടക്കലിലെ എൽ.ഡി.എഫ് സ്ഥാനാർഥി മുഹമ്മദ് കുട്ടിയുടെ വാർഷിക വരുമാനം 34.11 ലക്ഷവും ഭാര്യയുടേത് 5.30 ലക്ഷവുമാണ്. ബാങ്കുകളിൽ ഉൾപ്പെെട 2.87 കോടിയുടെ നിേക്ഷപവുമുണ്ട്. ഭാര്യക്ക് 80.76 ലക്ഷവും. സ്വയാർജിത ആസ്തിയുടെ നടപ്പുകേമ്പാള വിലയായി രേഖപ്പെടുത്തിയിരിക്കുന്നത് 12.03 കോടിയാണ്. ഭാര്യയുടേത് 5.76 കോടിയും. ഇദ്ദേഹത്തിന് 4.16 കോടിയും ഭാര്യക്ക് 2.07 കോടിയും വായ്പയുമുണ്ട്.
പി.കെ. കുഞ്ഞാലിക്കുട്ടി
വേങ്ങരയിൽനിന്ന് യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന പി.കെ. കുഞ്ഞാലിക്കുട്ടിയുടെ കൈവശം 1.35 ലക്ഷമാണുള്ളത്. ഭാര്യയുടെ പേരിൽ 1.42 ലക്ഷവും. വിവിധ ഇടങ്ങളിൽ 34.01 ലക്ഷം നിക്ഷേപമായുണ്ട്. ഭാര്യയുടെ പേരിൽ 2.64 കോടിയും. സ്ഥാവര വസ്തുക്കളുടെ വിലയായി 2.2 കോടിയും ഭാര്യയുടേത് 30 ലക്ഷവുമാണ് സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയത്.
മഞ്ഞളാംകുഴി അലി
മങ്കടയിൽനിന്ന് മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർഥി മഞ്ഞളാംകുഴി അലി വാർഷിക വരുമാനമായി കാണിച്ചിരിക്കുന്നത് 30.28 ലക്ഷമാണ്. ബാങ്കുകളിൽ ഉൾപ്പെടെ 46.54 ലക്ഷം രൂപയാണ് നിക്ഷേപം. ഭാര്യയുടെ പേരിൽ 6.73 ലക്ഷവുമുണ്ട്. ജംഗമ ആസ്തി അലിയുടേത് 1.34 കോടിയും ഭാര്യയുടേത് 31.5 ലക്ഷവുമാണ്. ആസ്തികളുടെ കേമ്പാള വിലയായി 10.68 കോടിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഭാര്യയുടേത് 3.25 കോടിയും. 26.58 ലക്ഷം ബാങ്ക് വായ്പയുണ്ട്. 55 ലക്ഷത്തിെൻറ ലാൻഡ് റോവർ വാഹനമാണ് ഉപയോഗിക്കുന്നത്. ഭാര്യയുടെ പേരിൽ 75 പവൻ സ്വർണവുമുണ്ട്.
പി. ജിജി
വേങ്ങരയിലെ ഇടത് സ്ഥാനാർഥി ജിജിയുടെ മൊത്തം ആസ്തി 2.28 ലക്ഷമാണ്.
മിഥുന
വണ്ടൂരിലെ ഇടത് സ്ഥാനാർഥി മിഥുനയുടെ സമ്പാദ്യം 2.92 ലക്ഷമാണ്. 1.69 ലക്ഷത്തിെൻറ ബാധ്യതയുമുണ്ട്.
പി.കെ. ഫിറോസ്
താനൂരിൽ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർഥി പി.കെ. ഫിറോസിെൻറ വാർഷിക വരുമാനം 3.98 ലക്ഷമാണ്. ജംഗമ ആസ്തിയായി അഞ്ച് ലക്ഷമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ബാങ്ക് നിക്ഷേപവും വാഹനത്തിെൻറ വിലയും ഉൾപ്പെടെ 13.9 ലക്ഷമാണ് ആസ്തി. 47.89 ലക്ഷം വായ്പയുമുണ്ട്.
കുറുക്കോളി മൊയ്തീൻ
യു.ഡി.എഫിൽ തിരൂരിൽനിന്നു മത്സരിക്കുന്ന കുറുക്കോളി മൊയ്തീെൻറ ജംഗമ ആസ്തി ഒരു ലക്ഷമാണ്. 48.6 ലക്ഷത്തിെൻറ സ്ഥാവര ആസ്തിയുമുണ്ട്. ഇദ്ദേഹത്തിെൻറ കൈവശം 22,000 രൂപയാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.