69ാം വയസ്സിൽ പ്ലസ്ടു തുല്യത പരീക്ഷക്ക് തയാറെടുത്ത് മുഹമ്മദ്
text_fieldsകീഴുപറമ്പ്: പ്രായം 70നരികിൽ നിൽക്കെ പ്ലസ്ടു തുല്യത പരീക്ഷക്കൊരുങ്ങി കീഴുപറമ്പ് സ്വദേശി പള്ളിപറമ്പൻ മുഹമ്മദ്. അരീക്കോട് ബ്ലോക്കിൽ തുല്യത പരീക്ഷ എഴുതുന്നവരിൽ പ്രായം കൂടിയ വിദ്യാർഥിയാണ് ഈ 69കാരൻ.
ജീവിത സാഹചര്യങ്ങളാൽ എട്ടാം ക്ലാസിൽവെച്ച് പഠനം ഉപേക്ഷിക്കേണ്ടി വന്നതാണ് മുഹമ്മദിന്. പിന്നീട് പ്രവാസിയായി. 2008ൽ പ്രവാസത്തോട് വിടപറഞ്ഞ് നാട്ടിലെത്തി. പഞ്ചായത്ത് തലത്തിൽ സാക്ഷരത മിഷെൻറ തുല്യത പഠനത്തെ കുറിച്ചറിഞ്ഞതോടെ പഠനം പൂർത്തിയാക്കാൻ ആഗ്രഹിച്ചു. തുടർന്ന് ഭാര്യ സുബൈദയും നാല് മക്കളും പഠനത്തെ പ്രോൽസാഹിപ്പിച്ചതോടെ സെക്കൻഡ് ക്ലാസോടെ പത്താംതരം വിജയിച്ചു.
പിന്നീട് ഹയർ സെക്കൻഡറി തുല്യതയിൽ ഹ്യുമാനിറ്റീസ് തെരഞ്ഞെടുത്തു. തുല്യത ക്ലാസിൽ മുടങ്ങാതെ ഹാജരാകുകയും ഉത്സാഹത്തോടെ പഠിക്കുകയും ചെയ്തു. കീഴുപറമ്പ് പഞ്ചായത്തിലെ തുല്യത പ്രേരക്മാരായ സി.പി. റോഷ്ന, ടി.കെ. ചന്ദ്രിക എന്നിവർ പഠനത്തിന് പ്രോൽസാഹനവുമായി കൂടെയുണ്ട്. തിങ്കളാഴ്ച കീഴുപറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലാണ് പരീക്ഷ എഴുതുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.