ജലനിധിയുടെ വെള്ളം മോഷ്ടിക്കാൻ ശ്രമം: പൊലീസെത്തി കണക്ഷൻ എടുത്തുമാറ്റി
text_fieldsതെന്നല: തെന്നല പഞ്ചായത്ത് 14ാം വാർഡ് കുറ്റിപ്പാലയിൽ അനുമതി ഇല്ലാതെ ജലനിധി വെള്ളം മോഷ്ടിച്ചെടുക്കാൻ ശ്രമം നടത്തി. തിരൂരങ്ങാടി പൊലീസെത്തി കണക്ഷൻ എടുത്തുമാറ്റി. കുറ്റിപ്പാലയിലെ മൂന്ന് വീടുകളാണ് വെള്ളം മോഷ്ടിച്ചെടുക്കാൻ ശ്രമിച്ചത്.
നിലവിൽ 4100 രൂപ ജലനിധിക്ക് നൽകിയാണ് ഓരോ ഉപഭോക്താവും കണക്ഷൻ എടുക്കുന്നത്. ഇത്തരത്തിൽ പണം അടക്കാമെന്ന് പറഞ്ഞതിനെ തുടർന്ന് ഈ മൂന്ന് വീടുകൾക്കും ഒരു വർഷം മുമ്പ് കണഷൻ നൽകി. തുടർന്ന് കണക്ഷൻ വേെണ്ടന്ന് പറഞ്ഞതിനെ തുടർന്ന് ജലനിധി കണക്ഷൻ ഒഴിവാക്കി. ഇവർ പണവും നൽകിയിരുന്നില്ല.
ദിവസങ്ങൾക്ക് മുമ്പ് സ്വകാര്യ മെക്കാനിക്കിനെ വീട്ടുകാർ വിളിച്ച് വരുത്തി സ്വന്തം നിലക്ക് ജലനിധി കണക്ഷൻ പുനഃസ്ഥാപിച്ചു. ഇത് കണ്ട നാട്ടുകാർ ജലനിധി അതികൃതരെ അറിയിക്കുകയായിരുന്നു.
ജലനിധി അധികൃതർ സ്ഥലം സന്ദർശിച്ച് മോഷണം കണ്ടെത്തി. തുടർന്ന് തിരൂരങ്ങാടി പൊലീസിൽ അറിയിക്കുകയായിരുന്നു. എസ്.ഐ ബിബിെൻറ നേതൃത്വത്തിൽ പൊലീസെത്തി മൂന്ന് കണക്ഷനും വിച്ഛേദിച്ചു. ഇനി ഇത്തരത്തിൽ തുടർന്നാൽ അവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.