ഒാഡിറ്റ് റിപ്പോർട്ട്: നഗരസഭ കൗൺസിൽ യോഗത്തിൽ ബഹളം
text_fieldsമലപ്പുറം നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ മലിനജല ശുദ്ധീകരണ പ്ലാൻറ് വിഷയം വിജിലൻസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബഹളമുണ്ടാക്കിയ പ്രതിപക്ഷ അംഗങ്ങളോട് സീറ്റിൽ ഇരിക്കാൻ ആവശ്യപ്പെടുന്ന ചെയർമാൻ മുജീബ് കാടേരി
മലപ്പുറം: കോട്ടപ്പടി ബസ് സ്റ്റാൻഡിലെ മലിനജല ശുദ്ധീകരണ പ്ലാൻറിനെ ചൊല്ലി നഗരസഭ കൗൺസിൽ യോഗത്തിൽ ബഹളം. പ്ലാൻറ് പ്രവർത്തനക്ഷമമല്ലാത്തതിനെ സംബന്ധിച്ചുള്ള ലോക്കൽ ഫണ്ട് ഒാഡിറ്റ് റിപ്പോർട്ട് കൗൺസിൽ പരിഗണനക്ക് എത്തിയപ്പോഴാണ് പ്രതിപക്ഷം രംഗത്തെത്തിയത്. ചെയർമാൻ മുജീബ് കാടേരിയുടെ അധ്യക്ഷതയിലായിരുന്നു യോഗം. റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ വിജിലൻസ് അന്വേഷണം വേണെമന്നാണ് ഇടതുപക്ഷത്തിെൻറ ആവശ്യം. എന്നാൽ, നഗരസഭയുടെ വസ്തുതാന്വേഷണ സമിതി വിഷയം പഠിക്കുകയും ഇതിന് ശേഷം സമിതിയുടെ റിപ്പോർട്ട് കൂടി പരിഗണിച്ച് മറ്റു ഏജൻസികൾ അന്വേഷിക്കെട്ട എന്നുമായിരുന്നു ഭരണപക്ഷ നിലപാട്.
ആരോഗ്യ, വികസന, ക്ഷേമ കാര്യ സ്ഥിരംസമിതി അധ്യക്ഷരും പ്രതിപക്ഷ നേതാവും പ്രതിപക്ഷ കൗൺസിലറും ഉൾപ്പെട്ട സമിതി അന്വേഷിക്കണെമന്ന നിർദേശമായിരുന്നു മുജീബ് കാടേരി മുന്നോട്ട് വെച്ചത്.
ഇത് അംഗീകരിക്കാനാകില്ലെന്നും കട്ടവർ തന്നെ അന്വേഷിക്കണമെന്ന് പറയുന്നതിൽ എന്തർഥമെന്നുമാണ് പ്രതിപക്ഷം ഉന്നയിച്ചത്. ഇൗ പരാമർശത്തിനെതിരെ ഭരണപക്ഷ അംഗങ്ങളും രംഗത്തുവന്നു. ഇതോടെ ഇരുകൂട്ടരും ഡയസിലേക്ക് വരുകയും പരസ്പരം വാക്കേറ്റത്തിൽ ഏർപ്പെടുകയും ചെയ്തു. ഒടുവിൽ പ്രതിപക്ഷ അംഗങ്ങൾ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി.
മുൻ ഭരണസമിതിയുടെ കാലത്താണ് കോട്ടപ്പടി ബസ് സ്റ്റാൻഡിൽ 28.5 ലക്ഷം രൂപ ചെലവിൽ പ്ലാൻറ് സ്ഥാപിച്ചത്. ഉദ്ഘാടനം കഴിഞ്ഞെങ്കിലും പ്ലാൻറ് ഇതുവരെ പ്രവർത്തനക്ഷമമായിട്ടില്ല. നഗരസഭക്ക് പ്രതിമാസം 50,000 രൂപ വരുമാനത്തോടൊപ്പം നഗരത്തിലെ ഹോട്ടലുകളിലെ മലിനജലം ശുദ്ധീകരിച്ചു പുനരുപയോഗം നടത്താനായിരുന്നു പ്ലാൻറ് നിർമിച്ചത്. 30,000 ലിറ്റർ മലിനജലം ശുദ്ധീകരിക്കാൻ സൗകര്യമുള്ള പ്ലാൻറിെൻറ പ്രവർത്തനത്തിന് സെപ്റ്റിക് മാലിന്യം വേണം.
കൂടാതെ, മലിനജലത്തിൽ നിന്ന് ഒായിൽ വേർതിരിക്കണം. ഇൗ വിഷയം പ്ലാൻറ് സ്ഥാപിച്ചവർ അറിയിച്ചില്ലെന്ന് മുൻ ഭരണസമിതി അംഗമായിരുന്ന സ്ഥിരംസമിതി അധ്യക്ഷ മറിയുമ്മ പറഞ്ഞു. ഇതോടെയാണ് വിഷയം വിജിലൻസ് അന്വേഷിക്കണമെന്ന നിലപാട് പ്രതിപക്ഷം എടുത്തത്.
പിന്നീട് ഇവർ നഗരസഭ ഒാഫിസിന് മുന്നിൽ പ്രതിഷേധിച്ചു. േലാക്ഡൗൺ കാലയളവിൽ പ്രവർത്തിക്കാൻ കഴിയാത്ത നഗരസഭയുടെ ഉടമസ്ഥതയിലുള്ള 143 കടമുറികളുടെ വാടക ഇളവ് നൽകാനും യോഗം തീരുമാനിച്ചു. 8.64 ലക്ഷം രൂപയാണ് ഇളവ് നൽകുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.