ബോണസ് നിർത്തലാക്കാനുള്ള നീക്കത്തിനിടയിലും കുട്ടികളെ വെള്ളത്തിൽ 'മുക്കി' അധികൃതർ
text_fieldsചേലേമ്പ്ര: പ്ലസ് വൺ പ്രവേശനത്തിനായി നീന്തൽ അറിയുന്നവർക്ക് ബോണസ് മാർക്ക് നിർത്തലാക്കാനുള്ള നീക്കത്തിനിടയിലും കുട്ടികളെ നീന്തൽ പരിശോധന നടത്തി അധികൃതർ. ചൊവ്വാഴ്ച മാത്രം കാലിക്കറ്റ് സർവകലാശാല സ്വിമ്മിങ് പൂളിൽ 2400ൽപരം കുട്ടികളാണ് നീന്തലിൽ പങ്കെടുത്തത്. ബുധനാഴ്ചയും നീന്തൽ പരിശോധന തുടരുമെന്നാണ് വിവരം.
എന്നാൽ, ബോണസ് നിർത്തലാക്കുന്നത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കാറിന് ശിപാർശ സമർപ്പിച്ചിരിക്കെയാണ് കുട്ടികളെ ദുരിതത്തിലാക്കി നീന്തൽ പരിശോധന തകൃതിയായി നടക്കുന്നത്. ആവശ്യമായ സൗകര്യമൊരുക്കാതെയാണ് ആദ്യ ദിവസമായ തിങ്കളാഴ്ച നീന്തൽ പരിശോധന നടത്തിയത്. നീന്തലിന്റെ പേരിൽ വട്ടം കറക്കിയ അധികൃതർക്കെതിരെ രക്ഷിതാക്കളിൽനിന്നും വിദ്യാർഥികളിൽനിന്നും വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. പ്രതിഷേധം വകവെക്കാതെയാണ് അധികൃതർ ചൊവ്വാഴ്ച നീന്തൽ പരിശോധന നടത്തിയത്. അതേസമയം, ബോണസ് നിർത്തലാക്കുന്നത് സംബന്ധിച്ച് അറിവില്ലെന്നാണ് അധികൃതർ പറയുന്നത്. ബോണസ് പോയന്റ് ഒഴിവാക്കി സർക്കാർ ഉത്തരവിറങ്ങിയാൽ മൂന്നുദിവസം വിദ്യാർഥികളും രക്ഷിതാക്കളും നീന്തൽ സർട്ടിഫിക്കറ്റിനായി കഷ്ടപ്പെട്ടത് മാത്രം ബാക്കിയാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.