കായിക മന്ത്രിയെ കാത്തിരിക്കുന്നത്: വലിയ സ്വപ്നങ്ങൾ
text_fieldsമലപ്പുറം: പിണറായി സർക്കാറിൽ കായിക മന്ത്രിയാ വി. അബ്ദുറഹ്മാന് പൂർത്തിയാക്കാൻ നിരവധി പദ്ധതികൾ. വർഷങ്ങളായി മലപ്പുറത്തിെൻറ കായികമേഖലയുടെ പിന്നാക്കാവസ്ഥക്ക് പരിഹാരമാകുമോ എന്നാണ് കായിക പ്രേമികൾക്ക് അറിയേണ്ടത്. ജില്ലയിൽ ഉന്നതനിലവാരത്തിലുളള ഏക മൈതാനം കാലിക്കറ്റ് സർവകലാശാലയിലാണ്. മറ്റിടങ്ങളിലൊന്നും മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളില്ല.
ഫെഡറേഷൻ കപ്പ് നടന്ന മഞ്ചേരിയിലെ പയ്യനാട് സ്റ്റേഡിയമാണ് ജില്ലയിലെ പ്രധാന മൈതാനങ്ങളിലൊന്ന്. പയ്യനാട് ആസ്ഥാനമായി ഫുട്ബാൾ അക്കാദമി, മലപ്പുറത്ത് നിന്നും കൂടുതൽ താരങ്ങൾക്ക് അവസരം ഒരുക്കുക തുടങ്ങിയവയായിരുന്നു ലക്ഷ്യങ്ങൾ. എന്നാൽ, സ്റ്റേഡിയം നോക്കുകുത്തിയായിരിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്.
അക്കാദമിക്ക് അടക്കമുളള മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ ഇവിടെയുണ്ടെങ്കിലും ഉപയോഗപ്പെടുത്തുന്നില്ലെന്ന വിമർശനം ശക്തമാണ്. മാസങ്ങൾക്ക് മുമ്പ് ഫ്ലഡ് ലൈറ്റും സ്ഥാപിച്ചതോടെ കൂടുതൽ വലിയ മത്സരങ്ങൾക്ക് വേദി ഒരുക്കണമെന്നാവശ്യവും ഉയർന്നിട്ടുണ്ട്.
45 കോടിയുടെ രണ്ടാംഘട്ട നവീകരണത്തിന് അനുമതിയായിരുന്നുവെങ്കിലും തുടർനടപടികൾ എങ്ങുമെത്തിയില്ല. മറ്റൊരു പ്രധാന സ്റ്റേഡിയം തിരൂർ രാജീവ് ഗാന്ധി മുനിസിപ്പൽ സ്റ്റേഡിയമാണ്. ജില്ലയിൽ ഫ്ലഡ് ലിറ്റും സിന്തറ്റിക് ട്രാക്കുമുളള ഏക സ്റ്റേഡിയം. ട്രാക്ക് നവീകരണം ഉൾപ്പെടെ നിരവധി പ്രശ്നങ്ങളുണ്ട്. സ്റ്റേഡിയം തുറന്ന് കൊടുക്കണമെന്നാവശ്യം ശക്തമാണ്. വിഷയത്തിൽ ശക്തമായ ഇടപ്പെടലും ഫണ്ടും അനുവദിച്ചാൽ മാത്രമേ മാറ്റമുണ്ടാകൂ.
കൂടാതെ, ജില്ലയിലെ മറ്റ് നഗരങ്ങളിലും കായികരംഗത്ത് കൂടുതൽ അടിസ്ഥാന സൗകര്യ വികസനം കാലങ്ങളായി ആവശ്യപ്പെടുന്നുണ്ട്. കേന്ദ്ര ഫണ്ട് അടക്കം വിനിയോഗിച്ചത് ഇത് സാക്ഷാത്കരിക്കുന്നതിന് മന്ത്രിയുടെ ഇടപ്പെടലുണ്ടാകുമെന്നാണ് പ്രതീക്ഷ.
കരിപ്പൂർ വികസനവും ഹജ്ജ് പുറപ്പെടൽ കേന്ദ്രം തിരിച്ചെത്തിക്കലും വെല്ലുവിളി
മലപ്പുറം: പുതിയ സർക്കാറിൽ ജില്ലയിൽ നിന്നുള്ള ഏകമന്ത്രിയായ വി. അബ്ദുറഹ്മാന് മുന്നിലുളള പ്രധാന വെല്ലുവിളി കോഴിക്കോട് വിമാനത്താവള വികസനവും ഹജജ് പുറപ്പെടൽ കേന്ദ്രം തിരിച്ചെത്തിക്കലും. വിമാനത്താവളം കേന്ദ്ര സർക്കാറിന് കീഴിലാണെങ്കിലും ഇവിെട വികസനത്തിനാവശ്യമായ ഭൂമി ഏറ്റെടുക്കുന്നത് ഉൾപ്പെടെ നിരവധി വിഷയങ്ങളുണ്ട്. ഒടുവിൽ കരിപ്പൂരിന് അനുവദിച്ച ഭൂമി ഏറ്റെടുക്കൽ ഒാഫിസും ഇവിടെ നിന്നും മാറ്റിയിട്ടുണ്ട്. ഇത് പുനഃസ്ഥാപിക്കുകയും വികസനം നടപ്പിലാക്കുകയും വേണം. കൊച്ചിക്കും കണ്ണൂരിനും വേണ്ടി സർക്കാർ ശക്തമായി ഇടപ്പെടുേമ്പാൾ കരിപ്പൂരിെൻറ കാര്യത്തിൽ പലപ്പോഴും മൗനമായിരുന്നു.
മുഖ്യമന്ത്രി ഇടപെട്ട് മറ്റിടങ്ങളിൽ നിന്നും പുതിയ 39 ആഭ്യന്തര സർവിസുകൾ ആരംഭിച്ചപ്പോൾ ഒന്ന് പോലും കരിപ്പൂരിന് ലഭിച്ചിരുന്നില്ല. കൂടാതെ, വിമാനത്താവളത്തിലേക്ക് കെ.എസ്.ആർ.ടി.സി, കെ.യു.ആർ.ടി.സി ബസുകൾ കൂടുതൽ തുടങ്ങണമെന്ന ആവശ്യത്തിനോടും മുഖംതിരിച്ചിരുന്നു.
ഇൗ വിഷയങ്ങളിൽ മന്ത്രിയുടെ ഇടപ്പെടലുണ്ടാകുെമന്നാണ് കണക്ക് കൂട്ടൽ. കൂടാതെ, ഇടവേളക്ക് ശേഷം കരിപ്പൂരിൽ തിരിച്ചെത്തിയ ഹജ്ജ് പുറപ്പെടൽ കേന്ദ്രം വിമാനാപകടത്തിെൻറ പശ്ചാത്തലത്തിൽ മാറ്റിയിരുന്നു. ഇവ തിരിച്ചെത്തിക്കണമെങ്കിലും സർക്കാർ ഇടപെടൽ അത്യാവശ്യമാണ്. നേരത്തെ, ഹജ്ജ് കമ്മിറ്റി അംഗം കൂടിയായ ഇദ്ദേഹം പുതിയ സർക്കാറിൽ ഹജ്ജിെൻറയും ചുമതലയുളള മന്ത്രിയാണ്. പുറപ്പെടൽ കേന്ദ്രം തിരിച്ചെത്തിക്കുന്നതിനായി കേന്ദ്ര ഹജ്ജ് കമ്മിറ്റിയിൽ ഉൾപ്പെടെ ശക്തമായ സമ്മർദം വേണം. ഇതിനൊപ്പം നിലവിൽ നിർമാണം നടക്കുന്ന പുതിയ വനിത േബ്ലാക്കിെൻറ പ്രവൃത്തി നിശ്ചിത സമയത്തും പൂർത്തിയാക്കുന്നതിനും ഇടപെടലുണ്ടാകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.