പുരുഷ ഹോസ്റ്റലിലെ അടിസ്ഥാന സൗകര്യക്കുറവ്; അടിയന്തര നടപടിക്ക് വിസിയുടെ നിർദേശം
text_fieldsതേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല പുരുഷ ഹോസ്റ്റലിലെ അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മ പരിഹരിക്കാൻ അടിയന്തര നടപടിക്ക് നിർദേശം നൽകി വി.സി. മുറികളെല്ലാം പെയിന്റ് അടിച്ച് വൃത്തിയാക്കിയും ഫാൻ സ്ഥാപിച്ചും എത്രയും വേഗം താമസയോഗ്യമാക്കാനാണ് വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയത്.
ഡിപ്പാർട്ട്മെന്റ് സ്റ്റുഡന്റ്സ് ഭാരവാഹികൾ പുരുഷ ഹോസ്റ്റലിലെ മോശം അവസ്ഥ നേരിട്ടെത്തി അറിയിച്ചതോടെ വി.സി ചൊവ്വാഴ്ച വൈകീട്ട് 4.15ഓടെ ഹോസ്റ്റൽ സന്ദർശിക്കുകയും കാര്യങ്ങൾ ബോധ്യമായ ഉടൻ അടിയന്തര നടപടിക്ക് നിർദേശം നൽകുകയുമായിരുന്നു.
ഹോസ്റ്റൽ മുറികളിൽ പലതിലും ഫാൻ ഇല്ല, പ്രവൃത്തി പൂർത്തീകരിച്ച മുറികൾ ശുചീകരിച്ചിട്ടില്ല, കാട് വെട്ടി തെളിച്ചിട്ടില്ല, മാലിന്യസംസ്കരണ സംവിധാനം കാര്യക്ഷമമല്ല എന്നീ കാര്യങ്ങളാണ് ഡിപ്പാട്ട്മെന്റ് സ്റ്റുഡന്റ്സ് യൂനിയൻ ചെയർമാൻ എം.എസ്. ബ്രവിം, ജനറൽ സെക്രട്ടറി അഭിനന്ദ് എന്നിവർ അടക്കം ഒമ്പത് യൂനിയൻ ഭാരവാഹികളും എസ്.എഫ്.ഐ യൂനിറ്റ് സെക്രട്ടറി എ.വി. വിനീഷ്, പ്രസിഡന്റ് ഹരിരാമൻ എന്നിവരും വിസിയെ ധരിപ്പിച്ചത്. ഇതോടെ വി.സി ഹോസ്റ്റലിൽ പരിശോധനക്ക് നേരിട്ട് എത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.