മകരം പിറന്നപ്പോഴേക്കും വരണ്ട് ഭാരതപ്പുഴ
text_fieldsതിരുനാവായ: മകരം പിറന്നപ്പോഴേക്കും ഭാരതപ്പുഴയിൽ ജലം വലിഞ്ഞ് വരണ്ടു തുടങ്ങി. ഇത് പുഴയുടെ ഇരുകരയിലുമുള്ള കർഷകരെയും ജനങ്ങളെയും ആശങ്കയിലാക്കുന്നു. ഇത്തവണ ന്യൂനമർദവും മറ്റുമായി നല്ല മഴ ലഭിച്ചതാണെങ്കിലും വേനലാരംഭത്തിൽത്തന്നെ പുഴ ഈ പരുവത്തിലാകുമെന്ന് ആരും നിനച്ചതല്ല. കുടിവെള്ളത്തിനും ജലസേചനത്തിനുമായി നിരവധി പേരാണ് പുഴയെ ആശ്രയിക്കുന്നത്.
ഭാരതപ്പുഴയുടെ പോഷകനദിയായ തൂതപ്പുഴയുടെ കാര്യവും പരുങ്ങലിലാണ്. പുഴയിൽ ജലം ചെറിയ നീരൊഴുക്കായി മാറിയതോടെ കരയോരങ്ങളിലെ കിണറുകളിലും കായലുകളിലുമൊക്കെ ജലവിതാനം താഴ്ന്നുതുടങ്ങി. വയലുകളും വരളാൻ തുടങ്ങി. ആദ്യമിറക്കിയ മുണ്ടകൻ വിളയൊക്കെ കൊയ്യാറായി തുടങ്ങിയെങ്കിലും ഒടുവിലിറക്കിയ വിളകൾ രക്ഷപ്പെട്ട് കിട്ടുമോ എന്ന വേവലാതിയിലാണ് കർഷകർ. പറമ്പുകളും വരളുന്നുണ്ട്. ഈ സാഹചര്യത്തിൽ വേനൽമഴ കനിഞ്ഞില്ലെങ്കിൽ ആകെ പരുങ്ങലിലാകുമെന്ന ആശങ്കയിലാണ് കർഷകരും നാട്ടുകാരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.