അകക്കണ്ണിന്‍റെ വെളിച്ചത്തില്‍ ജുമുഅക്ക് നേതൃത്വം നല്‍കി ശബീര്‍ അലി
text_fieldsമലപ്പുറം: കാഴ്ച പരിമിതിയിലും അകക്കണ്ണിന്‍റെ വെളിച്ചം വീശി റമദാനിലെ ആദ്യ വെള്ളിയാഴ്ച ഖുതുബ നിര്‍വഹിച്ച ചാരിതാര്‍ഥ്യത്തിലാണ് ഹാഫിള് മുഹമ്മദ് ശബീര്‍. മഅ്ദിന്‍ ഗ്രാൻഡ് മസ്ജിദിലാണ് ആയിരങ്ങളെ സാക്ഷിയാക്കി മുഹമ്മദ് ശബീര്‍ ഖുതുബ നിർവഹിച്ച് വേറിട്ട മാതൃക തീർത്തത്.
അന്താരാഷ്ട്ര ഖുര്‍ആന്‍ പാരായണ മത്സരത്തിലെ ജേതാവ് കൂടിയായ ശബീറിെന്‍റ വശ്യമനോഹരമായ ഖുതുബയും പാരായണ ശൈലിയും വിശ്വാസികൾക്ക് മികച്ച അനുഭവമായി. ഭിന്നശേഷി വിഭാഗക്കാരെ മുഖ്യധാരയിലെത്തിക്കുന്നതിന്റെ ഭാഗമായി മഅ്ദിന്‍ ചെയര്‍മാന്‍ ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരിയുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ് ശബീറലി ഖുതുബ നിര്‍വഹിച്ചത്.
മഅ്ദിന്‍ ബ്ലൈന്‍ഡ് സ്കൂളില്‍ ഒന്നാം ക്ലാസില്‍ എത്തിയ ശബീര്‍ അലി ഒമ്പത് എ പ്ലസ് നേടിയാണ് എസ്.എസ്.എല്‍.സി പാസായത്. പ്ലസ്ടുവിന് 75 ശതമാനം മാര്‍ക്കും നേടി. തുടര്‍ന്ന് മഅദിന്‍ തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളജില്‍ പഠനമാരംഭിച്ച ശബീര്‍ അലി ഒന്നര വര്‍ഷം കൊണ്ടാണ് ബ്രയില്‍ ലിപിയുടെ സഹായത്തോടെ ഖുര്‍ആന്‍ മനഃപാഠമാക്കിയത്.
കഴിഞ്ഞ എസ്.എസ്.എഫ് കേരള സാഹിത്യോത്സവില്‍ ഖവാലിയില്‍ തിളക്കമാര്‍ന്ന വിജയം നേടിയിരുന്നു. സ്കൂള്‍ യുവജനോത്സവം ഉര്‍ദു സംഘഗാനത്തില്‍ ജില്ല തലത്തില്‍ എ ഗ്രേഡ് നേടിയിട്ടുണ്ട്. എടപ്പാള്‍ പോത്തനൂര്‍ സ്വദേശി താഴത്തേല പറമ്പില്‍ ബഷീര്‍-നദീറ ദമ്പതികളുടെ മൂത്ത മകനാണ്. ഇബ്‌റാഹീമുല്‍ ഖലീലുൽ ബുഖാരിയും മഅ്ദിന്‍ കുടുംബാംഗങ്ങളും നല്‍കിയ പൂര്‍ണ പിന്തുണയും ഊര്‍ജ്ജവുമാണ് ഈയൊരു അസുലഭ മുഹൂര്‍ത്തത്തിന് കാര്‍മികത്വം വഹിക്കാന്‍ നിമിത്തമായതെന്ന് ശബീറലി പറഞ്ഞു.
റമദാനിലെ ആദ്യ വെള്ളിയാഴ്ച തന്നെ ഭിന്നശേഷി മേഖലക്ക് ഇത്തരം ഒരു അവസരം നല്‍കിയ ഖലീലുൽ ബുഖാരി തങ്ങളെ പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും ഈയൊരു പരിഗണന ഭിന്നശേഷിക്കാര്‍ക്ക് ആകമാനം അഭിമാനവും സന്തോഷവും തോന്നിയ നിമിഷങ്ങളാണെന്നും കേരള ഫെഡറേഷന്‍ ഓഫ് ദ ബ്ലൈന്‍ഡ് അധ്യാപക ഫോറം പ്രസിഡന്റ് സുധീര്‍ മാസ്റ്റര്‍ കൊല്ലം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.