Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightരക്തദാനം ജീവദാനം...

രക്തദാനം ജീവദാനം...

text_fields
bookmark_border
രക്തദാനം ജീവദാനം...
cancel
വ്യ​ത്യ​സ്ത​രാ​യി​രി​ക്കു​ക, ര​ക്തം ദാ​നം ചെ​യ്യു​ക, ജീ​വ​ൻ ദാ​നം ചെ​യ്യു​ക’ എ​ന്ന​താ​ണ്​ ഈ ​വ​ർ​ഷ​ത്തെ ദേ​ശീ​യ സ​ന്ന​ദ്ധ ര​ക്ത​ദാ​ന ദി​ന​ത്തി​ന്‍റെ മു​ദ്രാ​വാ​ക്യം; സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന് നി​ല​മ്പൂ​രി​ൽ

മ​ല​പ്പു​റം: സം​സ്ഥാ​ന​ത്ത്​ ക​ഴി​ഞ്ഞ വ​ർ​ഷം സ​ന്ന​ദ്ധ ര​ക്ത​ദാ​ന​ത്തി​ലൂ​ടെ സം​ഭ​രി​ച്ച​ത്​ 4,44,966 യൂ​നി​റ്റ്​ ര​ക്തം. ആ​കെ 5,90,000 യൂ​നി​റ്റ്​ ര​ക്ത​മാ​ണ് ക​ഴി​ഞ്ഞ വ​ർ​ഷം​ സം​ഭ​രി​ച്ച​ത്. ഇ​തി​ൽ 34,000 യൂ​നി​റ്റാ​ണ്​​ ജി​ല്ല​യി​ൽ​നി​ന്ന്​ സ​ന്ന​ദ്ധ ര​ക്ത​ദാ​ന​ത്തി​ലൂ​ടെ ല​ഭി​ച്ച​ത്. സം​സ്ഥാ​ന​ത്ത്​ പ്ര​തി​വ​ർ​ഷം ശ​രാ​ശ​രി ആ​റു​ല​ക്ഷം യൂ​നി​റ്റ്​ ആ​വ​ശ്യ​മാ​യി വ​രു​ന്ന​തി​ൽ 80 ശ​ത​മാ​ന​ത്തി​ലേ​റെ സ​ന്ന​ദ്ധ ര​ക്ത​ദാ​ന​ത്തി​ലൂ​ടെ നി​റ​വേ​റ്റാ​ൻ സാ​ധി​ക്കു​ന്നു​ണ്ടെ​ന്ന്​ ആ​രോ​ഗ്യ വ​കു​പ്പ്​ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കു​ന്നു.

സം​സ്ഥാ​ന​ത്ത്​ ആ​കെ പ്ര​വ​ർ​ത്തി​ക്കു​ന്ന 190 ര​ക്ത​ബാ​ങ്കു​ക​ളി​ൽ 42 എ​ണ്ണം സ​ർ​ക്കാ​ർ മേ​ഖ​ല​യി​ലാ​ണ്. ആ​രോ​ഗ്യ​മു​ള്ള 18നും 65​നും മ​ധ്യേ പ്രാ​യ​മു​ള്ള പു​രു​ഷ​ന്മാ​ർ​ക്ക്​ മൂ​ന്ന്​ മാ​സ​ത്തി​ലൊ​രി​ക്ക​ലും സ്​​ത്രീ​ക​ൾ​ക്ക്​ നാ​ല്​ മാ​സ​ത്തി​ലൊ​രി​ക്ക​ലും ര​ക്തം ദാ​നം ചെ​യ്യാം.

സ​ന്ന​ദ്ധ ര​ക്ത​ദാ​നം പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ വി​വി​ധ പ​ദ്ധ​തി​ക​ളാ​ണ്​ ന​ട​പ്പാ​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ദേ​ശീ​യ സ​ന്ന​ദ്ധ ര​ക്ത​ദാ​ന​ത്തി​ന്റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ചൊ​വ്വാ​ഴ്ച രാ​വി​ലെ 10ന് ​നി​ല​മ്പൂ​ര്‍ ഐ.​എം.​എ ഹാ​ളി​ല്‍ ന​ട​ക്കു​മെ​ന്ന്​ ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​ആ​ർ. രേ​ണു​ക വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. മ​ന്ത്രി വീ​ണ ജോ​ര്‍ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും. പി.​വി. അ​ന്‍വ​ര്‍ എം.​എ​ല്‍.​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് എം.​കെ. റ​ഫീ​ഖ, ജി​ല്ല ക​ല​ക്ട​ര്‍ വി.​ആ​ര്‍. വി​നോ​ദ് എ​ന്നി​വ​ര്‍ സം​ബ​ന്ധി​ക്കും.

നി​ല​മ്പൂ​ര്‍ ജി​ല്ല ആ​ശു​പ​ത്രി ര​ക്ത​ബാ​ങ്ക് ത​യാ​റാ​ക്കി​യ ഹ്ര​സ്വ​ചി​ത്രം പ്ര​കാ​ശ​ന​വും ര​ക്ത​ദാ​താ​ക്ക​ള്‍ക്കു​ള്ള സ​മ്മാ​ന വി​ത​ര​ണ​വും ന​ട​ക്കും. ബി.​ഡി.​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ര​ക്ത​ദാ​ന പോ​സ്റ്റ​ര്‍ പ്ര​ദ​ര്‍ശ​ന​വും കോ​ള​ജ് വി​ദ്യാ​ര്‍ഥി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ക്കും. ‘വ്യ​ത്യ​സ്ത​രാ​യി​രി​ക്കു​ക, ര​ക്തം ദാ​നം ചെ​യ്യു​ക, ജീ​വ​ൻ ദാ​നം ചെ​യ്യു​ക’ എ​ന്ന​താ​ണ്​ ഈ ​വ​ർ​ഷ​ത്തെ ദേ​ശീ​യ സ​ന്ന​ദ്ധ ര​ക്ത​ദാ​ന ദി​ന​ത്തി​ന്‍റെ മു​ദ്രാ​വാ​ക്യം. വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ ബ്ല​ഡ് ട്രാ​ന്‍സ് ഫ്യൂ​ഷ​ന്‍ സ​ര്‍വി​സ​സ് ജി​ല്ല നോ​ഡ​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​കെ.​കെ പ്ര​വീ​ണ, ജി​ല്ല പ്രോ​ഗ്രാം മാ​നേ​ജ​ര്‍ (ആ​രോ​ഗ്യ കേ​ര​ളം) ഡോ. ​ടി.​എ​ന്‍. അ​നൂ​പ്, ജി​ല്ല സ​ര്‍വ​യ​ല​ന്‍സ് ഓ​ഫി​സ​ര്‍ ഡോ. ​സി. ഷു​ബി​ന്‍, ഡെ​പ്യൂ​ട്ടി ജി​ല്ല എ​ജു​ക്കേ​ഷ​ന്‍ മീ​ഡി​യ ഓ​ഫി​സ​ര്‍ പി.​എം. ഫ​സ​ല്‍ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Blood Donation
Next Story