എക്സിറ്റ് സംവിധാനങ്ങളില്ല; സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെ ബസ് സർവിസ്
text_fieldsതേഞ്ഞിപ്പലം: അപകട സാഹചര്യങ്ങളിൽ യാത്രക്കാർക്ക് രക്ഷപ്പെടാൻ ബസുകളിൽ എക്സിറ്റ് സംവിധാനം സജ്ജീകരിക്കണമെന്ന നിയമം കടലാസിൽ. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുക്കാതെ പല സ്വകാര്യ ബസുകളും പുറത്തുകടക്കൽ സംവിധാനങ്ങൾ ഇല്ലാതെയാണ് സർവിസ് നടത്തുന്നത്.
വാഹനങ്ങൾ അപകടത്തിൽപ്പെട്ടാൽ യാത്രക്കാർക്ക് പ്രവേശന വാതിലുകൾ വഴിയല്ലാതെ തന്നെ പുറത്തു കടന്ന് രക്ഷപ്പെടാനുള്ള സംവിധാനങ്ങൾ നിർബന്ധമായും ഉണ്ടായിരിക്കണമെന്നാണ് നിയമം. ബസുകൾക്ക് പിറകിലും വശങ്ങളിലും ഇവ ഉണ്ടായിരിക്കണം. എന്നാൽ ഇതെല്ലാം വാഹനാപകടങ്ങൾ ഉണ്ടാകുമ്പോൾ മാത്രമാണ് പരിശോധിക്കപ്പെടാറെന്ന് യാത്രക്കാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.