ഇന്ധന വില വർധന: ബസുടമകൾ പ്രക്ഷോഭത്തിലേക്ക്
text_fieldsമലപ്പുറം: അടിക്കടിയുണ്ടാകുന്ന ഡീസൽ വില വർധനവിൽ പ്രതിഷേധിച്ച് ബസുടമകൾ പ്രക്ഷോഭത്തിലേക്ക്. വ്യാഴാഴ്ച മലപ്പുറം ദൂരദർശന് മുന്നിൽ പ്രതിഷേധ ധർണ നടത്തുമെന്ന് ബസ് ഒാപറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഡീസലിന് കേന്ദ്ര സർക്കാർ എക്സൈസ് നികുതിയും സംസ്ഥാന സർക്കാർ വിൽപന നികുതിയും കുറക്കുക, കേന്ദ്ര സർക്കാറിെൻറ സ്ക്രാപ്പ് പോളിസി 15 വർഷമെന്നത് 20 ആയി ഉയർത്തുക, കേന്ദ്ര സാമ്പത്തിക പാക്കേജിൽ സ്റ്റേജ് കാര്യേജ് ബസ് വ്യവസായം ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
2014ൽ ഒരുലിറ്റർ ഡീസലിന് 3.45 രൂപയായിരുന്നു കേന്ദ്ര എക്സൈസ് നികുതി. ഇപ്പോൾ 31.83 രൂപയായാണ് കേന്ദ്രം കുത്തനെ വർധിപ്പിച്ചതെന്നും ഭാരവാഹികൾ ആരോപിച്ചു. വാർത്തസമ്മേളനത്തിൽ ജില്ല ജനറൽ സെക്രട്ടറി ഹംസ ഏരിക്കുന്നൻ, പ്രസിഡൻറ് പി. മുഹമ്മദ് എന്ന നാണി, പക്കീസ കുഞ്ഞിപ്പ, റഫീഖ് കുരിക്കൾ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.