നാല് വാര്‍ഡുകളില്‍ 30ന് ഉപതെരഞ്ഞെടുപ്പ്
text_fieldsമലപ്പുറം: ജില്ലയിലെ നാലു വാര്‍ഡുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ 49 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ ജൂലൈ 30ന് ഉപതെരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന് അറിയിച്ചു. വിജ്ഞാപനം വ്യാഴാഴ്ച പുറപ്പെടുവിക്കും.
ജില്ലയില്‍ മലപ്പുറം മുനിസിപ്പാലിറ്റിയിലെ പൊടിയാട് (ജനറല്‍), കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്തിലെ കൂട്ടിലങ്ങാടി (സ്ത്രീ), മുന്നിയൂര്‍ ഗ്രാമപഞ്ചായത്തിലെ വെള്ളായിപ്പാടം (സ്ത്രീ), വട്ടംകുളം ഗ്രാമപഞ്ചായത്തിലെ എടപ്പാള്‍ ചുങ്കം (ജനറല്‍) എന്നീ തദ്ദേശ വാര്‍ഡുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക. നാമനിർദേശപത്രിക ജൂലൈ നാല് മുതല്‍ 11വരെ സമര്‍പ്പിക്കാം. സൂക്ഷ്മ പരിശോധന ജൂലൈ 12ന് നടത്തും.
സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി ജൂലൈ 15. വോട്ടെണ്ണല്‍ ജൂലൈ 31ന് രാവിലെ പത്തിന് നടക്കും. മാതൃക പെരുമാറ്റച്ചട്ടം ചൊവ്വാഴ്ച നിലവില്‍ വന്നു. ഗ്രാമപഞ്ചായത്തുകളില്‍ ആ പഞ്ചായത്ത് പ്രദേശം മുഴുവനും മുനിസിപ്പാലിറ്റികളില്‍ അതത് വാര്‍ഡുകളിലുമാണ് പെരുമാറ്റച്ചട്ടം ബാധകം.
ജൂലൈ ഒന്നിന് പ്രസിദ്ധീകരിച്ച പുതിയ വോട്ടര്‍പട്ടിക അടിസ്ഥാനമാക്കിയാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക. വോട്ടര്‍പട്ടിക അതത് തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫിസുകളിലും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിലും (sec.kerala.gov.in) ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.