ഉപതെരഞ്ഞെടുപ്പ്: വിജ്ഞാപനവും നോട്ടീസും ഇന്ന് പ്രസിദ്ധീകരിക്കും
text_fieldsമലപ്പുറം: ജില്ലയിലെ മൂന്ന് പഞ്ചായത്തുകളിലെ മൂന്ന് വാര്‍ഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന് തെരഞ്ഞെടുപ്പ് കമീഷെൻറ വിജ്ഞാപനവും വരണാധികാരിയുടെ നോട്ടീസും ബുധനാഴ്ച പ്രസിദ്ധീകരിക്കും. കണ്ണമംഗലം ഗ്രാമപഞ്ചായത്തിലെ 19ാം വാര്‍ഡ് വാളക്കുട (ജനറല്‍), വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാര്‍ഡ് പരുത്തിക്കാട് (ജനറല്‍), ആലങ്കോട് പഞ്ചായത്തിലെ ഏഴാം വാര്‍ഡ് ഉദിനുപറമ്പ് (പട്ടികജാതി സംവരണം) എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ്.
ഏപ്രില്‍ 27 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. 28നാണ് സൂക്ഷ്മപരിശോധന. 30നകം പത്രിക പിന്‍വലിക്കാം. മേയ് 17ന് രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. 18ന് രാവിലെ 10 മുതല്‍ വോട്ടെണ്ണും. 20നകം ഉപതെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാകും.
ഏപ്രില്‍ 11നാണ് മാതൃകപെരുമാറ്റച്ചട്ടം നിലവില്‍ വന്നത്. ഇതിെൻറ ഭാഗമായി ഇലക്ഷന്‍ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ എസ്. ഹരികുമാറിെൻറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി. അന്തിമ വോട്ടര്‍പട്ടിക ഏപ്രില്‍ 25ന് പ്രസിദ്ധീകരിക്കുമെന്നും മേയ് 16ന് രാവിലെ ഇ.വി.എം കൈമാറുമെന്നും ഡെപ്യൂട്ടി കലക്ടര്‍ പറഞ്ഞു. പോളിങ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം മേയ് ഏഴിന് നല്‍കാനും തീരുമാനമായി. കലക്ടറേറ്റ് സൂപ്രണ്ടും മാസ്റ്റര്‍ ട്രെയിനറുമായ വേണുഗോപാല്‍, ഇലക്ഷന്‍ അസി. കെ.എന്‍. നാരായണന്‍, റിട്ടേണിങ് ഓഫിസര്‍മാരായ പി. ജയരാജന്‍, എ. ഇന്‍സാഫ്, എസ്. സുനിത, അസി. റിട്ടേണിങ് ഓഫിസര്‍മാരായ സി.എന്‍. അനൂപ്, പി. രമേശ്, സി. സന്തോഷ് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.