സർവകലാശാല; ലേലത്തിലും ഗതിപിടിക്കാതെ ഔദ്യോഗിക വാഹനങ്ങൾ
text_fieldsമരച്ചുവട്ടിൽ നിർത്തിയ സർവകലാശാലയുടെ ഔദ്യോഗിക വാഹനം
തേഞ്ഞിപ്പലം: ഒരുകാലത്ത് കാലിക്കറ്റ് സർവകലാശാലയിലെ ഒട്ടേറെ ഔദ്യോഗിക ആവശ്യങ്ങൾക്കായി ഓടിയ വാഹനങ്ങൾ കാലപ്പഴക്കത്താൽ കട്ടപ്പുറത്ത്. ഒന്നിലേറെ തവണ ടെൻഡർ നടപടികൾ സ്വീകരിച്ചിട്ടും മതിയായ വില ലഭിക്കാത്തതിനാൽ വിട്ടുകൊടുക്കാത്ത വാഹനങ്ങൾ കാമ്പസിൽ പലയിടത്തായി മഴയും വെയിലുമേറ്റ് നശിക്കുകയാണ്.
പരീക്ഷാഭവനിൽ നിരന്തരം ഉപയോഗിച്ച വാഹനം സി.എച്ച് ലൈബ്രറി കെട്ടിടത്തിന് പിന്നിൽ തെക്ക് ഭാഗത്തുളള മരച്ചുവട്ടിൽ കിടക്കുന്ന നിലയിലാണ്. മറ്റ് ചില വാഹനങ്ങൾക്കും ഇതേ സ്ഥിതിയാണ്.
ഫിറ്റ്നസ് കാലാവധി കഴിഞ്ഞതിനാൽ ഉപയോഗ യോഗ്യമല്ലാതായ വാഹനങ്ങൾ കൂടുതൽ കേടുപാടുകളില്ലാതെ സൂക്ഷിച്ച് വിൽപ്പന നടത്താൻ സമയബന്ധിതമായി നടപടി ഉണ്ടാകുന്നില്ലെന്നാണ് വിമർശനം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.