Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകാർ യാത്രക്കാരൻ...

കാർ യാത്രക്കാരൻ ഹെൽമറ്റ് വെച്ചില്ല; പിഴയിട്ടു 500 !

text_fields
bookmark_border
കാർ യാത്രക്കാരൻ ഹെൽമറ്റ് വെച്ചില്ല; പിഴയിട്ടു 500 !
cancel

തി​രൂ​ർ: കാ​ർ യാ​ത്ര​ക്കാ​ര​ന് ഹെ​ൽ​മ​റ്റ് ഇ​ടാ​ത്ത​തി​ന് പി​ഴ അ​ട​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്.

തി​രൂ​ർ ചെ​മ്പ്ര സ്വ​ദേ​ശി കൈ​നി​ക്ക​ര വീ​ട്ടി​ൽ മു​ഹ​മ്മ​ദ് സാ​ലി​ക്കാ​ണ് 500 രൂ​പ പി​ഴ ചു​മ​ത്തി​യ​ത്. പി​ഴ അ​ട​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഫോ​ൺ സ​ന്ദേ​ശം ല​ഭി​ച്ച​പ്പോ​ഴാ​ണ് സാ​ലി വി​ഷ​യം അ​ന്വേ​ഷി​ക്കു​ന്ന​ത്. അ​ക്ഷ​യ​യി​ൽ പോ​യി പി​ഴ​ക്ക് കാ​ര​ണ​മെ​ന്താ​ണെ​ന്ന് അ​ന്വേ​ഷി​ച്ച​തി​ൽ ഹെ​ൽ​മ​റ്റ് ഇ​ടാ​ത്ത​തി​നാ​ണ് ത​നി​ക്ക് പി​ഴ വ​ന്ന​തെ​ന്ന് മ​ന​സ്സി​ലാ​യി. എ​ന്നാ​ൽ, ആ​ർ.​ടി.​ഒ​യു​ടെ ഓ​ൺ​ലൈ​ൻ സൈ​റ്റി​ൽ കാ​ണു​ന്ന​ത് സാ​ലി​യു​ടെ കെ.​എ​ൽ 55 വി 1610 ​ആ​ൾ​ട്ടോ 800 കാ​റി​ന്റെ പ​ക​രം ഇ​തേ ന​മ്പ​റി​ലു​ള്ള കെ.​എ​ൽ 55 വി. 1610 ​ബൈ​ക്കി​ൽ ര​ണ്ട് പേ​ർ ഹെ​ൽ​മ​റ്റ് ഇ​ടാ​തെ യാ​ത്ര ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ഒ​ന്നു​കി​ൽ ത​ന്റെ കാ​റി​ന്റെ അ​തേ ന​മ്പ​ർ മ​റ്റൊ​രാ​ൾ​ക്കും അ​നു​വ​ദി​ച്ചി​രി​ക്കാ​മെ​ന്നും അ​ത​ല്ലെ​ങ്കി​ൽ കെ.​എ​ൽ 55 വി 1610 ​എ​ന്ന ന​മ്പ​റി​ന്റെ സ്ഥാ​ന​ത്ത് കെ.​എ​ൽ 55 വി 1810 ​എ​ന്നാ​ണോ ഹെ​ൽ​മി​റ്റി​ടാ​തെ യാ​ത്ര ചെ​യ്യു​ന്ന ബൈ​ക്കി​ന്റെ ന​മ്പ​ർ എ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യും ഇ​തു​മൂ​ല​മാ​ണ് ത​നി​ക്ക് തെ​റ്റാ​യ പി​ഴ വ​ന്ന​തെ​ന്നും സാ​ലി ‘മാ​ധ്യ​മ’​ത്തോ​ട് പ​റ​ഞ്ഞു. വി​ഷ​യം അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​മെ​ന്നും അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:finedCar passengernot wearing helmet
News Summary - Car passenger fined for not wearing helmet
Next Story