പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസ്: ഒന്നാം പ്രതി പിടിയിൽ
text_fieldsകൊണ്ടോട്ടി: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയും പലർക്കും കാഴ്ച വെക്കുകയും ചെയ്ത കേസിലെ ഒന്നാം പ്രതി പിടിയിൽ. തുറക്കൽ നസീമ മൻസിലിൽ നിസാറാണ് (40) പിടിയിലായത്. 2019ലാണ് കേസിനാസ്പദമായ സംഭവം.
കർണാടക ചിക്മംഗളൂർ സ്വദേശിയായ 14കാരിയെ കോഴിക്കോട്ടെത്തിച്ച് പ്രതി ബലാത്സംഗം ചെയ്യുകയും പെൺവാണിഭത്തിന് ഉപയോഗിക്കുകയും ചെയ്തെന്നാണ് കേസ്. സംഘത്തിൽനിന്ന് പെൺക്കുട്ടി രക്ഷപ്പെട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തിരുവമ്പാടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഒട്ടേറെ പേർ അറസ്റ്റിലായിരുന്നു.
സംഭവം പുറത്തറിഞ്ഞതോടെ ഒളിവിൽ പോയ നിസാറിനെ കോഴിക്കോട് വിമാനത്താവള ജങ്ഷന് സമീപത്തെ ഫ്ലാറ്റിൽ നിന്നാണ് കൊണ്ടോട്ടി പൊലീസ് ഇൻസ്പെക്ടർ ചന്ദ്രമോഹെൻറ നേതൃത്വത്തിൽ എസ്.ഐ എം.കെ. രാധാകൃഷ്ണൻ, ശ്രീകാന്ത്, മനോജ് എന്നിവർ ചേർന്ന് പിടികൂടിയത്.
കഴിഞ്ഞ വർഷം പുളിക്കൽ പെരിയമ്പലത്ത് ഫ്ലാറ്റ് കേന്ദ്രീകരിച്ച് പെൺവാണിഭം നടത്തിയതുമായി ബന്ധപ്പെട്ട് നിസാറിനെതിരെ കൊണ്ടോട്ടി പൊലീസ് കേസെടുത്തിരുന്നു.
നിസാറിനെ തിരുവമ്പാടി പൊലീസിന് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.