സി.ബി.എസ്.ഇ ജില്ല കലോത്സവം സ്റ്റേജിതര മത്സരങ്ങൾക്ക് സമാപനം
text_fieldsകോട്ടക്കല്‍: പ്രതിഭകളുടെ സര്‍ഗവൈഭവങ്ങളാല്‍ തിളങ്ങിയ സി.ബി.എസ്.ഇ ജില്ല കലോത്സവത്തിന്റെ സ്റ്റേജിതര മത്സരങ്ങൾ സമാപിച്ചു. കോട്ടക്കല്‍ പീസ് പബ്ലിക് സ്കൂളില്‍ രണ്ടുദിനങ്ങളിലായി നടന്ന മത്സരത്തിൽ 71 ഇനങ്ങൾ പൂർത്തിയായപ്പോൾ 430 പോയന്റ് നേടി കുറ്റിപ്പുറം എം.ഇ.എസ് സ്കൂൾ മുന്നിലാണ്.
426 പോയന്റുമായി സേക്രഡ് ഹാർട്ട് സ്കൂൾ കോട്ടക്കലും 361 പോയന്റുമായി എം.ഇ.എസ് സെൻട്രൽ സ്കൂളും രണ്ടും മൂന്നും സ്ഥാനത്താണ്. ഒക്ടോബർ 14, 15 തീയതികളിൽ കോട്ടക്കല്‍ സേക്രഡ് ഹാര്‍ട്ട് സീനിയര്‍ സെക്കൻഡറി സ്കൂളിൽ അരങ്ങേറുന്ന കലോത്സവത്തിലെ പോയന്റുകൾ കൂടി ഉൾപ്പെടുത്തിയാണ് വിജയികളെ പ്രഖ്യാപിക്കുക. ഇ.ടി. മുഹമ്മദ് ബഷീർ എം.പി കലോത്സവം ഉദ്ഘാടനം ചെയ്യും. മലയാളം -സംസ്കൃതം പദ്യം ചൊല്ലൽ, ഉപന്യാസം, ഇംഗ്ലീഷ്, മലയാളം കഥരചന, ഹിന്ദി കവിതരചന എന്നിങ്ങനെയായിരുന്നു ശനിയാഴ്ച നടന്ന മത്സരങ്ങള്‍. 12 വേദികളിലും രണ്ട് കമ്പ്യൂട്ടര്‍ ലാബുകളിലുമായിരുന്നു പ്രതിഭകളുടെ മിന്നലാട്ടങ്ങൾ.
സി.ബി.എസ്.ഇ സഹോദയ സ്കൂള്‍ കോംപ്ലക്സ് മലപ്പുറം റീജ്യന് സംഘടിപ്പിക്കുന്ന കലോത്സവത്തിൽ ഇത്തവണ മൂന്നു മുതല്‍ 12ാം ക്ലാസ് വരെയുള്ള വിദ്യാർഥികളെ നാല് വിഭാഗങ്ങളായി തിരിച്ച് പൊതുവിഭാഗത്തിലുള്ള മത്സരങ്ങളാണ് ആസൂത്രണം ചെയ്തിരുന്നത്. ജില്ലയിലെ 62 സി.ബി.എസ്.ഇ വിദ്യാലയങ്ങളില്‍നിന്നായി ആറായിരത്തില്‍പ്പരം കുരുന്നുകള്‍ 151 ഇനങ്ങളിലായാണ് മത്സര രംഗത്തുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.