സി.എഫ്.എൽ.ടി.സികൾ പൂട്ടുന്നു: സാധനസാമഗ്രികളും മാലിന്യവും എേങ്ങാട്ട്?
text_fieldsമലപ്പുറം: ജില്ലയിലെ പൂട്ടിയ കോവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെൻറ് സെൻററുകളിലെ സാധനസാമഗ്രികളും മെഡിക്കൽ മാലിന്യങ്ങളും മാറ്റുന്നതിൽ അനിശ്ചിതാവസ്ഥ. സാധനസാമഗ്രികൾ അതത് കേന്ദ്രത്തിൽ സൂക്ഷിക്കണമെന്നാണ് നിർദേശം.
എന്നാൽ, കോടിക്കണക്കിന് രൂപ ചെലവ് വരുന്ന സാധനസാമഗ്രികൾ ഉപയോഗിക്കാനാകാതെ നശിക്കുമെന്നാണ് ആശങ്ക. എന്നാൽ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സാമഗ്രികൾ അനുബന്ധ ആശുപത്രിയിലേക്ക് മാറ്റാനാണ് നിർദേശം.
ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുകയും വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഇവ മാറ്റുന്നത്. സി.എഫ്.എൽ.ടി.സി കേന്ദ്രങ്ങളായിരുന്നവ കോളജുകളും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളുമായിരുന്നു.
കട്ടിൽ, കിടക്ക, പ്ലാസ്റ്റിക് വസ്തുക്കൾ, പാത്രങ്ങൾ, ഗ്ലാസ് തുടങ്ങിയ സാധനസാമഗ്രികൾ മാറ്റാൻ പ്രത്യേക സംവിധാനം ഒരുക്കിയിട്ടില്ല. ജില്ലയിൽ പത്തായിരത്തോളം കട്ടിലുകളും കിടക്കളുമാണ് സന്നദ്ധസംഘടനകൾ ഉൾപ്പെടെ 14 കേന്ദ്രങ്ങൾക്ക് നൽകിയിരുന്നത്.
ഇനി നാലു സി.എഫ്.എൽ.ടി.സി മാത്രം
കോവിഡ് രൂക്ഷമായിരുന്ന സാഹചര്യത്തിൽ ജില്ലയിൽ 14 സി.എഫ്.എൽ.ടി.സി കേന്ദ്രങ്ങളാണ് ആരോഗ്യവകുപ്പ് തുടങ്ങിയിരുന്നത്.
വിദ്യാഭ്യാസസ്ഥാപനങ്ങൾ തുറക്കുകയാണെന്ന നിർദേശം വന്നതോടെ സാധനസാമഗ്രികളും രോഗികളും മറ്റുകേന്ദ്രത്തിലേക്ക് മാറി. കാലിക്കറ്റ് സർവകലാശാലയിൽ മൂന്നു കേന്ദ്രങ്ങളുണ്ടായിരുന്നതിൽ ഒന്ന് മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.
മഞ്ചേരി മുട്ടിപ്പാലം, ഹജ്ജ് ഹൗസ്, എം.ഇ.എസ് മെഡിക്കൽ കോളജ് എന്നിവിടങ്ങളിലാണ് മറ്റുകേന്ദ്രങ്ങൾ. കീഴാറ്റൂരിലെ കേന്ദ്രം ഞായറാഴ്ചയാണ് അടച്ചത്. വേങ്ങരയിലും തിരൂരങ്ങാടിയിലും ഓരോ കേന്ദ്രം ഉടൻ തുറക്കുമെന്ന് ഡി.എം.ഒ അറിയിച്ചു.
മാലിന്യം ഗുരുതരപ്രശ്നം
കോവിഡ് കേന്ദ്രത്തിലെ സാധനസാമഗ്രികൾ മറ്റുകേന്ദ്രങ്ങളിലേക്കും അനുബന്ധ സർക്കാർ ആശുപത്രിയിലേക്കുമാണ് മാറ്റുന്നത്. പി.പി.ഇ കിറ്റ് ഉൾപ്പെടെയുള്ള മാലിന്യം ഐ.എം.എയുടെ പാലക്കാട് കഞ്ചിക്കോട്ടെ ഇമേജ് സംസ്കരണശാലയിലേക്കാണ് അയക്കുന്നത്.
ഓരോ കേന്ദ്രത്തിലെയും നെബുലൈസർ, ബാക്കിവരുന്ന പി.പി.ഇ കിറ്റ്, ഓക്സിജൻ സിലിണ്ടർ, വാട്ടർ ഡിസ്പെൻസർ എന്നിവയിൽ ഉപയോഗപ്രദമായവ സർക്കാർ ആശുപത്രികളിലേക്ക് കൈമാറുകയാണ്. ഉപയോഗശൂന്യമായവ കേന്ദ്രത്തിൽതന്നെ സൂക്ഷിക്കുകയാണ്. മ
ലപ്പുറം ഗവ. കോളജിെല മെഡിക്കൽ ഉപകരണങ്ങൾ ഉൾപ്പെടെയുള്ള സാധനസാമഗ്രികൾ മലപ്പുറം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഗുണമേന്മ കുറഞ്ഞതിനാൽ കിടക്കകളും കട്ടിലും ആശുപത്രികളിൽ ഉപയോഗിക്കാൻ കഴിയുന്നതല്ല.
അവ താൽക്കാലികമായി ഓഡിറ്റോറിയത്തിലേക്ക് മാറ്റിയിരിക്കുകയാണ്. രണ്ടാമതും കോവിഡ് വരുന്ന സാഹചര്യമുണ്ടാകുകയാണെങ്കിൽ അവ ഉപയോഗിക്കാനാകും.
കോവിഡ് : ജില്ലയില്‍ 522 പേര്‍ക്ക് രോഗബാധ
മലപ്പുറം: ജില്ലയില്‍ ഞായറാഴ്ച രണ്ട് ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെ 522 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 696 പേരാണ് ജില്ലയില്‍ രോഗമുക്തരായി. ഇതുവരെയായി ജില്ലയില്‍ 487 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.