പ്ലാസ്റ്റിക് മാലിന്യം നൽകാത്തവർക്ക് പിഴയുമായി ആലങ്കോട് ഗ്രാമപഞ്ചായത്ത്
text_fieldsചങ്ങരംകുളം: ആലങ്കോട് ഗ്രാമ പഞ്ചായത്തിൽ രണ്ടുമാസത്തിൽ കൂടുതലായി പ്ലാസ്റ്റിക് മാലിന്യം നൽകാത്തവർക്ക് പിഴ ചുമത്തുന്നു. സഞ്ചികളിൽ സാധനങ്ങൾ വാങ്ങുന്നവരും മത്സ്യം ഉൾപ്പെടെ പാത്രങ്ങളിൽ വാങ്ങുന്നവരും ഇതോടെ വെട്ടിലായി. നിർബന്ധമായി പ്ലാസ്റ്റിക് നൽകണമെന്ന രീതിയിൽ ഹരിതകർമ സേന പ്രവർത്തകർ മോശമായാണ് പെരുമാറുന്നതെന്നും ആക്ഷേപമുണ്ട്.
മാസം തോറും നിർബന്ധമായി നൽകാൻ മതിയായ പ്ലാസ്റ്റിക് ഇല്ലാത്തതിനാൽ മത്സ്യം പാത്രത്തിൽ വാങ്ങുന്നത് നിർത്തി. കവർ വാങ്ങാൻ പലരും നിർബദ്ധിതരാവുകയാണ്. കടകളിൽ സഞ്ചികളിൽ സാധനങ്ങൾ വാങ്ങുന്ന പലരും ഇത് ഒഴിവാക്കി.
പലചരക്ക് മത്സ്യം-പച്ചക്കറി കച്ചവടക്കാരും യഥേഷ്ടം നിരോധിത പ്ലാസ്റ്റിക് സഞ്ചികൾ നൽകുമ്പോൾ ഇതിന് തടയിടാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. പല കുടുംബങ്ങളും പ്ലാസ്റ്റിക് ഒഴിവാക്കാൻ തയാറാകുമ്പോൾ പഞ്ചായത്തിന്റെ ഇത്തരം നിയമങ്ങൾ ജനങ്ങളെ ബുദ്ധിമുട്ടിലാക്കുകയാണ്.
പ്ലാസ്റ്റിക് ഇല്ലെങ്കിൽ 50 രൂപ നൽകിയാൽ മതിയെന്നാണ് കർമ സേന പ്രവർത്തകർ പറയുന്നത്. സാമ്പത്തിക പ്രയാസം അനുഭവിക്കുകയും രണ്ട് മാസമായി പ്ലാസ്റ്റിക് ഉപയോഗം തീരെ കുറവായ വിധവയായ വീട്ടമ്മക്ക് 2000 രൂപ പിഴ ചുമത്തി പഞ്ചായത്ത് നോട്ടിന് അയച്ചിട്ടുണ്ട്. മറ്റു പലർക്കും ഇത്തരത്തിൽ നോട്ടീസ് ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.