Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightChangaramkulamchevron_rightക​ഞ്ചാ​വ് സം​ഘ​ത്തെ...

ക​ഞ്ചാ​വ് സം​ഘ​ത്തെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി

text_fields
bookmark_border
ക​ഞ്ചാ​വ് സം​ഘ​ത്തെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി
cancel

ച​ങ്ങ​രം​കു​ളം: ചി​യ്യാ​നൂ​രി​ൽ ക​ഞ്ചാ​വ് വി​ൽ​പ​ന​ക്ക് എ​ത്തി​യ സം​ഘ​ത്തെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പൊ​ലീ​സി​നെ ഏ​ൽ​പി​ച്ചു. ആ​ലം​കോ​ട് സ്വ​ദേ​ശി വൈ​ശാ​ഖ് (25), പ​ന്താ​വൂ​ർ സ്വ​ദേ​ശി മു​ഹ​മ്മ​ദ് റാ​ഷി​ക് (30) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ട് പേ​ർ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. 50 ഗ്രാം ​ക​ഞ്ചാ​വും ഇ​വ​രു​ടെ ബൈ​ക്കു​ക​ളും ച​ങ്ങ​രം​കു​ളം പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു.

താ​ടി​പ്പ​ടി​യി​ൽ​നി​ന്ന് ചി​യ്യാ​നൂ​ർ പോ​കു​ന്ന വ​ഴി​യി​ൽ തോ​ടി​ന് സ​മീ​പ​ത്ത് സ്ഥി​ര​മാ​യി ക​ഞ്ചാ​വ് വി​ൽ​പ​ന​യും ഉ​പ​യോ​ഗ​വും ന​ട​ക്കു​ന്നു​ണ്ടെ​ന്ന വി​വ​ര​ത്തി​ൽ നാ​ട്ടു​കാ​രാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. തു​ട​ർ​ന്ന് ച​ങ്ങ​രം​കു​ളം പൊ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പ്ര​ദേ​ശ​ത്ത് വ്യാ​പ​ക​മാ​യി ക​ഞ്ചാ​വി​ന്റെ​യും മ​യ​ക്ക്മ​രു​ന്നി​ന്റെ​യും വി​പ​ണ​നം ന​ട​ക്കു​ന്നു​ണ്ടെ​ന്നും രാ​ത്രികളി​ൽ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സം​ഘ​ങ്ങ​ൾ ത​മ്പ​ടി​ക്കു​ന്നു​ണ്ടെ​ന്നും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ല​ഹ​രി സം​ഘ​ത്തി​നെ​തി​രെ പ്ര​തി​രോ​ധം തീ​ർ​ക്കാ​നാ​ണ് ല​ക്ഷ്യ​മെ​ന്നും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugsarrest
News Summary - arrest with drugs
Next Story