ചങ്ങരംകുളത്ത് സംഘര്‍ഷം: കെ.എസ്.യു മലപ്പുറം ജില്ല സെക്രട്ടറി ഉൾപ്പെടെ നാലുപേർക്ക് പരിക്ക്
text_fieldsചങ്ങരംകുളം: തെങ്ങില്‍ പള്ളിക്ക് സമീപം രാഷ്ട്രീയ സംഘര്‍ഷത്തിൽ കെ.എസ്.യു ജില്ല സെക്രട്ടി ഉൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു. കെ.എസ്.യു ജില്ല സെക്രട്ടി കണ്ണന് നമ്പ്യാരെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തെങ്ങില്‍ സ്വദേശിയായ കോണ്‍ഗ്രസ് നേതാവിെൻറ വീട്ടില്‍ കുട്ടിയുടെ ജന്മദിന ആഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയ കണ്ണന് നമ്പ്യാരെ ഒരുസംഘം ആക്രമിക്കുകയായിരുന്നെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
അതേസമയം, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന ആരോപണവുമായി തെങ്ങില്‍ സ്വദേശികളായ ഇക്ബാല്‍ (20), ലബീബ് (20), ഉമ്മര്‍ (20) എന്നീ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. ചങ്ങരംകുളം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
സി.പി.എം ഓഫിസിന് നേരെ കല്ലേറ്
ചങ്ങരംകുളം: കെ.എസ്.യു പ്രതിഷേധ പ്രകടനത്തിനിടെ അക്രമം. കെ.എസ്.യു പ്രവര്‍ത്തകര്‍ നടത്തിയ കല്ലേറില്‍ സി.പി.എം പാര്‍ട്ടി ഓഫിസ് ചില്ലുകള്‍ തകര്‍ന്നു.
ഹൈവേ ജങ്ഷനില്‍ സി.പി.എം കൊടിമരവും നശിപ്പിച്ചു. ഏറെ നേരം സംഘര്‍ഷാവസ്ഥ തുടര്‍ന്നെങ്കിലും പൊലീസെത്തി പ്രവര്‍ത്തകരെ വിരട്ടി ഓടിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം കെ.എസ്.യു ജില്ല സെക്രട്ടറിയെ മർദിച്ചതില്‍ പ്രതിഷേധിച്ച് നടന്ന പ്രകടത്തിനിടെയാണ് അക്രമങ്ങള്‍ അരങ്ങേറിയത്.
കോണ്‍ഗ്രസ് കൊടിമരം തകര്‍ത്തു
ചങ്ങരംകുളം: കെ.എസ്.യു പ്രവര്‍ത്തകര്‍ പാര്‍ട്ടി ഓഫിസിന് കല്ലെറിഞ്ഞ സംഭവത്തില്‍ പ്രതിഷേധിച്ച് ചങ്ങരംകുളത്ത് സി.പി.എം നടത്തിയ പ്രകടനത്തിനിടെ ചങ്ങരംകുളം ഹൈവേ ജങ്ഷനില്‍ സ്ഥിതി ചെയ്തിരുന്ന കോണ്‍ഗ്രസ് കൊടിമരം പ്രവര്‍ത്തകര്‍ തകര്‍ത്തു.
പൊലീസും നേതാക്കളും ഇടപെട്ട് കൂടുതല്‍ അക്രമങ്ങള്‍ ഒഴിവാക്കുകയായിരുന്നു. രണ്ട് ദിവസമായി പ്രദേശത്ത് സംഘര്‍ഷാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ ചങ്ങരംകുളത്ത് പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
അക്രമങ്ങൾക്ക് പൊലീസ് സംരക്ഷണം നൽകുന്നു –കോൺഗ്രസ്
ചങ്ങരംകുളം: യൂത്ത് കോൺഗ്രസ് നേതാവിനെയും ഭാര്യയെയും കെ.എസ്.യു ജില്ല സെക്രട്ടറിയെയും വീട്ടിൽ കയറി മർദിക്കുകയും സ്തൂപം തകർക്കുയും ചെയ്തിട്ടും നടപടി സ്വീകരിക്കാത്തത് പൊലീസ് അക്രമികൾക്ക് കൂട്ട് നിൽക്കുന്നതിെൻറ ഭാഗമാണെന്ന് കോൺഗ്രസ് ആലങ്കോട്, നന്നംമുക്ക് മണ്ഡലം കമ്മിറ്റികൾ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.