വൈകല്യത്തെയും ദാരിദ്ര്യത്തെയും കോവിഡിനെയും തോൽപിച്ച് നിയാസിെൻറ സേവനം
text_fieldsചങ്ങരംകുളം: ശാരീരിക വൈകല്യത്തേയും ദാരിദ്ര്യത്തെയും കോവിഡിനെയും തോൽപിച്ച് നിയാസ് (32) എന്ന യുവാവ് മുഴുവൻ സമയവും കോവിഡ് പ്രതിരോധ പ്രവർത്തനത്തിലും സഹായത്തിലും മുന്നിലാണ്. കോവിഡ് ബാധിതനായ സമയത്തെ അനുഭവങ്ങൾ നൽകിയ തിരിച്ചറിവിലൂടെയാണ് മുഴുവൻ സമയവും ഈ സേവനത്തിന് ഇറങ്ങിത്തിരിച്ചത്. ആലങ്കോട് ഉദുനുപറമ്പ് കാരാട്ടയിൽ നിയാസ് ചങ്ങരംകുളത്തെ ഓട്ടോറിക്ഷ ഡ്രൈവറാണ്.
കോവിഡ് ബാധിച്ച സമയത്ത് ഭീതിയോടെ ആരും എത്തിനോക്കാതെ വിശപ്പിനെ അറിഞ്ഞപ്പോൾ അപകടത്തിൽ ഒരു കാൽ നഷ്ടപ്പെട്ടതിനേക്കാൾ ദുഃഖമാണ് അനുഭവപ്പെട്ടതെന്ന്് പറയുന്നു. പത്ത് വർഷം മുമ്പ് എറണാകുളത്തുനിന്ന് പെരുന്നാളിന് വീട്ടിലേക്ക് വരും വഴി െട്രയിനിൽനിന്ന് ട്രാക്കിൽ വീണ് ഇടതുകാൽ മുട്ടിന് മീതെ മുറിഞ്ഞു വേർപെടുകയായിരുന്നു.
ഉമ്മയുടെയും അനുജന്മാരുടെയും സഹോദരിമാരുടെയും ഏക ആശ്രയമായിരുന്ന നിയാസ് എറണാകുളത്ത് ഡ്രൈവറായി ജോലി ചെയ്തു വരുമ്പോഴാണ് ദുരന്തം. ഇപ്പോൾ നഷ്ടങ്ങളൊന്നും വകവെക്കാതെ പരിമിതികളെ തോല്പിച്ച് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്നു. ആലങ്കോട് പഞ്ചായത്ത് ആറാം വാർഡിലെ ആർ.ആർ.ടി അംഗമായ നിയാസ് ഒരുപാട് കഷ്ടപ്പാടുകൾക്കിടയിലും സദാ സേവനസന്നദ്ധനായി രംഗത്തുണ്ട്. വാർഡിലെ ആവശ്യക്കാർക്ക് മരുന്നുകളും ഭക്ഷ്യവസ്തുക്കളും മറ്റ് അവശ്യ വസ്തുക്കളും എത്തിച്ചുനൽകാനും അടിയന്തരഘട്ടങ്ങളിൽ ആശുപത്രികളിലെത്തിക്കാനും മറ്റും സദാ സന്നദ്ധനാണ്. പ്രദേശത്തെ സൂര്യ ആർട്സ് ക്ലബ് ഇതിനായി ഉപകരണങ്ങൾ തന്ന് സഹായിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.