കോൾ പടവുകളിൽ കൊയ്ത്തിന്റെ ആരവം
text_fieldsചങ്ങരംകുളം: മലപ്പുറം-തൃശൂർ ജില്ലകളുടെ നെൽകൃഷിയുടെ ഹൃദയഭൂമിയിൽ കൊയ്ത്തിന്റെ ആരവമുയർന്നു. ചിറവല്ലൂർ, ആമയം, നന്നംമുക്ക്, സ്രായിക്കടവ്, പ്രദേശങ്ങളിലാണ് ഏറെ കൃഷിയിടങ്ങളുള്ളത്. ഇനിയുള്ള നാളുകൾ മേഖലയിൽ കൊയ്ത്തിന്റെ കാലമാണ്.
വിളവ് പൂർത്തിയായ പതിനായിരത്തിലേറെ ഏക്കർ കൃഷിയിടങ്ങളിലാണ് ഇപ്പോൾ പുഞ്ച കൊയ്ത്ത് തുടങ്ങിയത്. നീലേ പടവ്, തെക്കേ കെട്ട്, ചേറായം കോൾ പടവ്, എടമ്പാടം തുടങ്ങിയ കോൾ പടവുകളിലാണ് കൊയ്ത്ത് ആരംഭിച്ചത്. ഈ കോൾപടവുകളിൽ ഏറെ നേരത്തേ കൃഷി ആരംഭിച്ചതിനാലാണ് കൊയ്ത്ത് നടന്നത്. മേഖലയിലെ ഏറെ കൃഷിയിടങ്ങളിൽ ഭാഗികമായി കൊയ്ത്തിനായി കാത്തിരിക്കുകയാണ്.
കാലവർഷക്കെടുതിയില്ലാതെയും ജലക്ഷാമവും ബണ്ട് തകർച്ചയുമില്ലാതെ കൊയ്ത്ത് നടത്താൻ കഴിഞ്ഞ സന്തോഷത്തിലാണ് കർഷകർ. എല്ലാ കോൾപടവുകളിലും ഉയർന്ന മേനി വിളവ് ലഭിച്ചതും കർഷകരുടെ സന്തോഷം ഇരട്ടിയാക്കുന്നു.
നാല് കോൾ പടവുകളിലാണ് കൊയ്ത്ത് ആരംഭിച്ചത്. ഇനിയും വിളവ് പൂർത്തിയാകാത്ത ഏറെ കോൾ പടവുകളിൽ കൊയ്ത്തു നടക്കാനുണ്ട്. വേനൽ മഴ പെയ്യാത്തതിനാൽ യന്ത്രങ്ങൾ ഉപയോഗിച്ച് കൊയ്ത്ത് സുഗമമായി നടക്കുന്നുണ്ട്. വേനൽ മഴ ഭീഷണിയെ മറികടന്ന് കൊയ്ത്ത് കഴിഞ്ഞതിനാൽ നെല്ല് സംഭരണം നേരത്തേ നടത്തണമെന്ന ആവശ്യമാണ് കർഷകർക്കുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.