ജീവനക്കാരനെ കബളിപ്പിച്ച് ഷോപ്പില്‍നിന്ന് 3000 രൂപ തട്ടി
text_fieldsചങ്ങരംകുളം: ചങ്ങരംകുളത്തെ റെഡിമെയ്ഡ് ഷോപ്പില്‍നിന്ന് തൊട്ടടുത്ത ഷോപ്പിലേക്കെന്ന് പറഞ്ഞ് 3000 രൂപ തട്ടിയെടുത്ത് യുവാവ് കടന്നു. ബുധനാഴ്ച ഉച്ചയോടെ ലിയ ഗള്‍ഫ് അബായ എന്ന സ്ഥാപനത്തില്‍ ഷോപ്പുടമ പുറത്തുപോയ സമയത്താണ് സംഭവം.
ജീവനക്കാരെൻറ അടുെത്തത്തിയശേഷം തൊട്ടടുത്ത മരുന്നുകടയില്നിന്നാണെന്നും 3000 രൂപ വേണമെന്നും ഇപ്പോള്‍തന്നെ തരാമെന്നും പറഞ്ഞതോടെ ജീവനക്കാരന് ഉടമയെ മൊബൈലില്‍ വിളിച്ച് പണം ആവശ്യപ്പെട്ട് വന്ന യുവാവിന് മൊബൈല്‍ കൊടുക്കുകയായിരുന്നു. അപരിചിതനായ യുവാവ് പരിചയംകാണിച്ച് ഉടമയെ തെറ്റിദ്ധരിപ്പിച്ച് മൊബൈല്‍ കട്ടാക്കി.
ജീവനക്കാരനോട് 3000 തരാന്‍ ഉടമ പറഞ്ഞെന്നും പറഞ്ഞ് തുക വാങ്ങി കടന്നുകളയുകയായിരുന്നു.ഉടമയെത്തി തൊട്ടടുത്ത മരുന്നുകടയില്‍ എത്തി പണം തിരികെ ചോദിച്ചപ്പോഴാണ് അപരിചിതന് പണം തട്ടിയ വിവരം അറിയുന്നത്. സി.സി.ടി.വി ദൃശ്യം സഹിതം ചങ്ങരംകുളം പൊലീസിന് പരാതി നല്‍കിയിരിക്കുകയാണ് ഷോപ്പുടമ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.