വിളഞ്ഞത് നെല്ലല്ല, പുല്ല്
text_fieldsചങ്ങരംകുളം: കോൾനിലങ്ങളിൽ വ്യാപകമാകുന്ന ഓല പുല്ല് കർഷകർക്ക് ദുരിതമാകുന്നു. രൂക്ഷമായ ജലക്ഷാമം നേരിടുന്ന സമയത്ത് ഇത്തരം കളകൾ വളരുന്നത് കർഷകർക്ക് കൂടുതൽ വിനയാകുന്നു. ഈ പുല്ലുകൾ കൂട്ടത്തോടെ വളരുന്നതോടെ നെല്ല് വളർച്ച മുരടിക്കുക്കയും ഉൽപാദനം കുറയുകയും ചെയ്യും. ഇതിന് മരുന്ന് പ്രയോഗം നടത്തിയെങ്കിലും വേണ്ടത്ര ഫലവത്താകുന്നില്ലെന്ന് കർഷകർ പറയുന്നു.
വളത്തോടൊപ്പം കളനാശിനി വിതറിയെങ്കിലും പല ഭാഗങ്ങളിലും പുല്ല് തഴച്ച് വളരുകയാണ്. ഇത് പറിച്ചുകളയുകയാണെങ്കിലും പൊട്ടിയ തണ്ടിൽ നിന്നും തഴച്ചുവളരുകയാണ് ചെയ്യുന്നത്. മരുന്ന് പ്രയോഗ സമയത്ത് വേണ്ടത്ര ജലലഭ്യതയുടെ കുറവ് മൂലമാണ് കള നശിച്ചുപോകാത്തതെന്ന് കർഷകർ പറയുന്നു. കോലത്തുപാടം കോൾപടവിൽ വേണുവിന്റെയും വി.വി. ഹംസയുടെയും ഉൾപ്പെടെ കൃഷിയിടങ്ങളിൽ പുല്ല് വ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.