ചങ്ങരംകുളം ജൽജീവൻ മിഷൻ കുടിവെള്ള പദ്ധതി; വിതരണ ശൃംഖലകൾ നവീകരിക്കുന്നു
text_fieldsങ്ങരംകുളം: പ്രദേശത്തെ നിരവധി സ്ഥലങ്ങളിലേക്ക് കുടിവെള്ളമെത്തിക്കുന്ന സംസ്ഥാനപാതയോരത്ത് സ്ഥാപിച്ച ജൽജീവൻ മിഷൻ പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് തുടക്കമാകുന്നു. ഇതിന്റെ ഭാഗമായി പൈപ്പ് ലൈൻ മാറ്റിസ്ഥാപിക്കുന്നതിന് നടപടി ആരംഭിച്ചു. തകർന്നത് മാറ്റിസ്ഥാപിക്കാനും അറ്റകുറ്റപ്പണികൾക്കുമായി പൈപ്പുകൾ എത്തിച്ച് തുടങ്ങി.
സംസ്ഥാന പാതയിൽ കണ്ടനകം, എടപ്പാൾ, ചങ്ങരംകുളം, ചിയ്യാനൂർ തുടങ്ങിയ സ്ഥലങ്ങളിലാണ് ഭീമൻ പൈപ്പുകൾ എത്തിച്ചത്. ഏറെ കാലമായി പല ഭാഗങ്ങളിലും പൈപ്പ് പൊട്ടി ജലം പാഴാവുകയും കാലപ്പഴക്കം നേരിട്ടതിനാലുമാണ് അറ്റകുറ്റപ്പണി നടത്തുന്നത്.
ഇതോടൊപ്പം പ്രദേശത്തെ ജലസംഭരണികളും നവീകരിക്കുന്നുണ്ട്. ജൽജീവൻ പദ്ധതിയുമായി ബന്ധപ്പെട്ട കോക്കൂർ, ഒതളൂർ ജലസംഭരണികൾ നവീകരിക്കാനും പദ്ധതിയുണ്ട്. പൊതുമരാമത്ത് വകുപ്പിന്റെ അനുമതി ലഭിക്കുന്നതോടെ പാതയോരത്ത് ജൽജീവൻ പദ്ധതിയുടെ പൈപ്പുകൾ സ്ഥാപിച്ചുതുടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.