കിഷോറിനും വാനമ്പാടി കുയിലിനുമുണ്ട് ഉള്ളുനിറക്കും ഫ്രണ്ട്ഷിപ്പ് കഥ
text_fieldsചങ്ങരംകുളം: പ്രഭാതത്തിൽ വാനമ്പാടി കുയിലിന്റെ നാദം കേട്ടാണ് കുറച്ചുകാലമായി കിഷോർ ചായക്കട തുറക്കുന്നത്. തൊട്ടടുത്തുള്ള മരക്കൊമ്പിൽ കാത്തിരിപ്പുണ്ടാകും കക്ഷി.
കിഷോർ ഭക്ഷണം നീട്ടുമ്പോൾ കുയിൽ അരികിലേക്ക് പറന്നെത്തും. വയറുനിറഞ്ഞാൽ നന്ദിസൂചകമായി പാടി അടുത്തുള്ള മരത്തിലേക്ക് പറന്നുയരും. മനുഷ്യരുമായി അടുത്തിടപഴകാൻ മടിക്കുന്ന പക്ഷിയാണ് കുയിൽ. എന്നിട്ടും കിഷോറും കുയിലും കുറച്ച് കാലമായി ‘കട്ട ഫ്രണ്ട്സാ’ണ്.
ചങ്ങരംകുളം മാന്തടത്തിൽ ചായക്കട നടത്തുകയാണ് കിഷോർ. ഒരു വർഷത്തിലേറെയായി കുയിലിന് തീറ്റ നൽകി വരുന്നു. ഇടക്ക് വിശന്നാൽ കുയിൽ അടുത്തുള്ള മരത്തിലിരുന്ന് നാദമധുരമായി അറിയിക്കും. ഉടൻ കിഷോർ ഭക്ഷണവുമായെത്തുമെന്ന് കുയിലിന് അറിയാം. കിഷോർ ഇല്ലാത്ത സമയത്താണെങ്കിൽ പിതാവ് കൃഷ്ണൻ അന്നദാതാവാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.