ശുചിമുറികള്‍ക്ക് പൂട്ട് വീണു; പ്രതിഷേധവുമായി കച്ചവടക്കാര്‍
text_fieldsചങ്ങരംകുളം: ആലങ്കോട് പഞ്ചായത്തിന്റെ ബസ് വേ കം ഷോപ്പിങ് കോംപ്ലക്സിലെ ശുചിമുറികള്‍ പഞ്ചായത്ത് അധികൃതര്‍ താഴിട്ട് പൂട്ടിയത് പ്രതിഷേധത്തിനിടയാക്കുന്നു. ശുചിമുറിക്ക് മുന്നിലെ പൈപ്പ് പൊട്ടി മാലിന്യം ഒഴുകാന്‍ തുടങ്ങിയതോടെയാണ് അധികൃതര്‍ ഇവ പൂട്ടിയിട്ടത്.
കെട്ടിടത്തില്‍ കച്ചവടം ചെയ്യുന്നവരും സ്ത്രീകള്‍ അടക്കമുള്ള ജീവനക്കാരും യാത്രക്കാരും ഉപയോഗിച്ചുകൊണ്ടിരുന്നവയാണിവ. അപ്രതീക്ഷിതമായി അടച്ചിട്ടതോടെ പ്രതിഷേധവുമായി കച്ചവടക്കാര്‍ രംഗത്തെത്തി. പൈപ്പ് പൊട്ടിയത് നന്നാക്കുന്നതിന് പകരം രണ്ട് ശുചിമുറികളും പൂട്ടിയിട്ട നടപടി അംഗീകാരിക്കാനാവില്ലെന്ന് ഇവിടത്തെ കച്ചവടക്കാര്‍ പറയുന്നു.
മൂന്ന് വര്‍ഷം മുമ്പാണ് ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ ഭാഗമായി ലക്ഷങ്ങള്‍ ചെലവിട്ട് ശുചിമുറികള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. തുടക്കത്തില്‍ ഇവയുടെ പരിപാലനത്തിന് ജീവനക്കാര്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് വരാതെയായി.
ഇതോടെയാണ് ശുചിമുറികൾ വൃത്തിഹീനമായി തുടങ്ങിയെന്നും ഒരു വര്‍ഷമായി പൈപ്പ് പൊട്ടി വെള്ളം മുന്‍വശത്ത് കൂടി ഒഴുകുകയാണെന്നും കച്ചവടക്കാര്‍ പറയുന്നു. പരാതി പറഞ്ഞാല്‍ ശുചിമുറികൾ പൂട്ടിയിടുന്ന അവസ്ഥ മാറ്റി പ്രശ്നങ്ങള്‍ പരിഹരിച്ച് എത്രയും വേഗം ഇവ തുറന്ന് കൊടുക്കാന്‍ അധികൃതര്‍ തയാറാകണമെന്നുമാണ് ജനങ്ങളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.