മൂക്കുതല സ്കൂളിൽ കെട്ടിട നിർമാണത്തിന് തുടക്കം
text_fieldsചങ്ങരംകുളം: മൂക്കുതല പി.സി.എൻ.ജി.എച്ച്.എസ്.എസിൽ പുതിയ കെട്ടിട നിർമാണ പ്രവൃത്തികൾക്ക് തുടക്കം കുറിച്ചു. ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി രണ്ട് കോടി ചെലവിലാണ് കെട്ടിടങ്ങൾ ഒരുങ്ങുന്നത്. അടിത്തറയുടെ നിർമാണമാണ് ആരംഭിച്ചത്. എം.എൽ.എ ഫണ്ടിൽനിന്ന് ഒരു കോടി രൂപ ചെലവിൽ നിർമിക്കുന്ന ഹൈസ്കൂൾ വിഭാഗം കെട്ടിടത്തിന് നാല് ക്ലാസ് മുറികൾ, ശുചിമുറികൾ ഉൾപ്പെടെ 3785 ചതുരശ്ര മീറ്റർ വിസ്തീർണമാണുള്ളത്.
പ്ലാൻ ഫണ്ടിൽനിന്ന് ഒരു കോടി രൂപ ചെലവഴിച്ച് ഇരുനിലകളിലായി നിർമിക്കുന്ന ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടത്തിന് ഇരു നിലകളിലായി ലാബ്, ശുചിമുറി സൗകര്യങ്ങൾ ഉൾപ്പെടെ 2944 ചതുരശ്ര മീറ്റർ വിസ്തീർണമാണുള്ളത്. പൊതുമരാമത്ത് കെട്ടിട വിഭാഗത്തിനാണ് നിർമാണ ചുമതല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.