Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Dec 2021 10:50 AM GMT Updated On
date_range 5 Dec 2021 12:23 PM GMTനിർമാണം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ റോഡ് തകർന്നു; പ്രതിഷേധവുമായി നാട്ടുകാർ
text_fieldsbookmark_border
ചങ്ങരംകുളം: പ്രധാനമന്ത്രിയുടെ ഗ്രാമീണ റോഡ് വികസ പദ്ധതിയുടെ ഭാഗമായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം അനുവദിച്ച ഒരു കോടിയിലധികം രൂപ ചിലവിൽ നിർമ്മിച്ച റോഡ് കാലവധി തീരും മുമ്പ് തകർന്നു. തെക്കുംതാഴം മുതൽ സ്രായിക്കടവ് വരെ 1277 മീറ്റർ നീളമുള്ള റോഡിൻ്റെ പകുതിയിലേറെ ഭാഗങ്ങളാണ് തകർന്നത്. കേരള സംസ്ഥാന ഗ്രാമീണ വികസന റോഡ് ഏജൻസിക്ക് കീഴിലാണ് നിർമ്മാണ പ്രവർത്തികൾ പൂർത്തികരിച്ചത്.
റോഡിൻ്റെ തകർച്ചക്ക് പരിഹാരം കാണണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.റോഡിൻ്റെ ഇരുവശത്തും കോൾ നിലമാണ്. അഞ്ച് വർഷ കാലാവധിയുള്ള റോഡിൻ്റെ തകർച്ചക്ക് കാരണം ഉദ്യോഗസ്ഥരുടെ അഴിമതിയാണ് കാരണമെന്നും പ്രദേശവാസികൾ കുറ്റപ്പെടുത്തി. വിവിധ രാഷ്ട്രിയ പാർട്ടികൾ. പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story