ഖുർആൻ മനഃപാഠമാക്കി സഹോദരിമാർ
text_fieldsചങ്ങരംകുളം: പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂളിൽ പഠിക്കുന്ന ഫിൽസ, ഫാത്തിമ ഹന്ന എന്നീ സഹോദരികൾ ഖുർആൻ മനഃപാഠമാക്കി. ആലങ്കോട് ചിയ്യാനൂരിലെ തൊണ്ടൻ ചിറക്കൽ അശ്റഫ്- മുണ്ടേങ്കാട്ടിൽ ഷകീല (നടുവട്ടം) ദമ്പതികളുടെ മക്കളായ ഇവർ അഞ്ച്, എട്ട് ക്ലാസുകളിലെ വിദ്യാർഥികളാണ്.
ഇർശാദ് സ്കൂളിൽ നടന്ന അനുമോദന ചടങ്ങിൽ ഇർശാദ് കേന്ദ്ര കമ്മിറ്റിയുടെ സ്നേഹോപഹാരം പ്രസിഡൻറ് കെ. സിദ്ദീഖ് മൗലവി ഫിൽസക്കും ഹന്നക്കും നൽകി. പ്രിൻസിപ്പൽ കെ.എം. ശരീഫ് ബുഖാരി, വാരിയത്ത് മുഹമ്മദലി, വി.പി. ശംസുദ്ദീൻ ഹാജി, ഹസൻ നെല്ലിശ്ശേരി, വി.പി ശംസുദ്ദീൻ ഹാജി, അബ്ദുല്ലക്കുട്ടി മുസ്ലിയാർ തെങ്ങിൽ, കെ.പി.എം. ബശീർ സഖാഫി, പി.പി. മുഹമ്മദ് ഹാജി ആലംകോട്, കെ. മൊയ്തീൻ ഹാജി, കെ.പി. ഉമർ സഖാഫി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.