പെൻഷൻ തട്ടിയെടുത്ത സംഭവം; ആലങ്കോട് പഞ്ചായത്ത് അംഗത്തിനെതിരെ കേസ്
text_fieldsചങ്ങരംകുളം: മരിച്ചയാളുടെ പെൻഷൻ തട്ടിയെടുത്തെന്ന ബാങ്ക് മാനേജറുടെ പരാതിയിൽ പഞ്ചായത്ത് അംഗത്തിനെതിരെ ചങ്ങരംകുളം പൊലീസ് കേസെടുത്തു. ആലങ്കോട് പഞ്ചായത്തിലെ പതിനെട്ടാം വാർഡ് (പെരുമുക്ക്) അംഗം ഹക്കീം പെരുമുക്കിനെതിരെയാണ് കേസെടുത്തത്. ജാമ്യമില്ലാത്ത വകുപ്പ് പ്രകാരമാണ് കേസ്. ഹക്കീം വാർഡ് അംഗം ആകുന്നതിന് മുമ്പ് 2019-2020 കാലയളവിലാണ് സംഭവം.
ചങ്ങരംകുളം സർവിസ് സഹകരണ ബാങ്ക് ജീവനക്കാരനായിരുന്ന ഹക്കീം വിതരണം ചെയ്യാൻ ഏൽപിച്ച പെൻഷൻ പണം വ്യക്തി മരിച്ചത് അറിയിക്കാതെ കൈപ്പറ്റിയെന്നാണ് ആരോപണം. യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറിയും കോൺഗ്രസ് അംഗവുമാണ് ഹക്കീം.
സംഭവത്തിൽ മരിച്ചയാളുടെ ബന്ധുക്കൾ ബാങ്കിന് പരാതി നൽകിയിരുന്നു. വിഷയം സി.പി.എം ഏറ്റെടുത്തതോടെയാണ് ചർച്ചയായതും കേസെടുത്തതും. വിഷയത്തിൽ സി.പി.എം ഗ്രാമപഞ്ചായത്ത് ഓഫിസിലേക്ക് ചൊവ്വാഴ്ച പ്രതിഷേധമാർച്ചിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഹക്കീം വാർഡ് മെംബർ സ്ഥാനം ഒഴിയണമെന്നും സംഭവത്തിൽ വിജിലൻസ് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് മാർച്ച്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.