വീട് അടച്ചിട്ട് പോകുന്നവർ പൊലീസിനെ അറിയിക്കണം
text_fieldsചങ്ങരംകുളം: അടുത്തിടെയായി പ്രദേശത്ത് മോഷ്ടാക്കളുടെ ശല്ല്യം കൂടി വരുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് പൊലീസ്. വീട് അടച്ചിട്ട് പുറത്ത് പോവുന്നവർ നിർബന്ധമായും സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണം. വീട്ടുടമയുടെ പേരു വിവരങ്ങളും എവിടെ പോവുന്നു, എന്ന് തിരിച്ച് വരും തുടങ്ങിയ വിവരങ്ങളും രേഖാമൂലം സ്റ്റേഷനിൽ എഴുതി നൽകണം.
കവർച്ചക്കാർക്ക് സഹായമാകുന്ന രീതിയിൽ പിക്കാസ്, കൈക്കോട്ട്, വെട്ട്കത്തി, മഴു തുടങ്ങിയ ആയുധങ്ങൾ ഒന്നും വീടിന് പുറത്തിടരുത്. മറ്റു വിലപിടിപ്പുള്ള സാധനങ്ങൾ അലക്ഷ്യമായി പുറത്തിടരുതെന്നും സ്വർണാഭരണങ്ങൾ ധരിച്ച് ഒറ്റക്ക് ഒറ്റപ്പെട്ട സ്ഥലങ്ങളിലൂടെ നടക്കരുതെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.
രാത്രി കാലങ്ങളിൽ പട്രോളിങ് കൂടുതൽ ശക്തമാക്കിയിട്ടുണ്ടെന്നും രാത്രിയിൽ ജനലുകളും വാതിലുകളും തുടന്നിട്ട് ഉറങ്ങരുതെന്നും അസ്വാഭിവകായി വല്ലതും ശ്രദ്ധയിൽ പെട്ടാൽ ഉടനെ പൊലീസുമായി ബന്ധപ്പെടാനും ജനങ്ങൾ സഹകരിക്കണമെന്നും ചങ്ങരംകുളം സി.ഐ ബഷീർ ചിറക്കൽ പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.