കാട്ടുപന്നി ശല്യത്താൽ പൊറുതിമുട്ടി കർഷകർ
text_fieldsചങ്ങരംകുളം: മലപ്പുറം-പാലക്കാട് ജില്ല അതിർത്തിയായ കോക്കൂർ പ്രദേശത്തും ചാലിശ്ശേരി പഞ്ചായത്തിലെ മണ്ണാരപറമ്പിലും കാട്ടുപന്നിശല്യം രൂക്ഷമാകുന്നതായി കർഷകർ. ഏറെ കാലങ്ങളായി പരാതിപ്പെട്ടിട്ടും പരിഹാരമായില്ല. വർഷങ്ങളായി തുടരുന്ന ദുരവസ്ഥയിൽ പ്രയാസത്തിലാണ് പ്രദേശത്തെ കർഷകർ.
വർഷങ്ങളായി കാട്ടുപന്നിയുടെ ശല്യത്തിൽ കൃഷിനാശം തുടരുകയാണന്നും പല തവണ അധികൃതർക്ക് പരാതി നൽകിയെങ്കിലും പരിഹാരം ഉണ്ടായില്ലെന്നും കർഷകനായ കോക്കൂർ സ്വദേശിയായ കെടക്കാട്ട് ചന്ദ്രൻ പറഞ്ഞു. കാട്ടുപന്നികളെ നശിപ്പിക്കാൻ അടിയന്തര നടപടിയെടുക്കണമെന്നും അല്ലാത്തപക്ഷം കൃഷി നിർത്തിവെക്കേണ്ട സാഹചര്യമാണ് ഉള്ളതെന്നും ഇവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.