ഇലക്ട്രിക് വാഹനങ്ങൾക്ക് ചാർജിങ് സ്റ്റേഷൻ: ആദ്യഘട്ടത്തിൽ മൂന്നിടങ്ങളിൽ
text_fieldsമലപ്പുറം: ഇലക്ട്രിക് വാഹനങ്ങൾക്കുള്ള ചാർജിങ് സ്േറ്റഷനുകൾ ജില്ലയിൽ ആദ്യഘട്ടത്തിൽ മൂന്നിടങ്ങളിൽ. സംസ്ഥാന സര്‍ക്കാറിെൻറ ഇലക്ട്രിക് വാഹന നയം നടപ്പാക്കുന്നതിെൻറ ഭാഗമായി അനെര്‍ട്ടും കേന്ദ്ര ഊര്‍ജ മന്ത്രാലയത്തിന് കീഴിലുള്ള എനര്‍ജി എഫിഷ്യന്‍സി സര്‍വിസസ് ലിമിറ്റഡും സംയുക്തമായിട്ടാണ് ജില്ലയില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നത്. തിരൂര്‍, പൊന്നാനി, എടപ്പാള്‍ എന്നിവിടങ്ങളിലാണ് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ആരംഭിക്കുന്നതിനുള്ള സ്ഥലം കണ്ടെത്തിയത്. മറ്റിടങ്ങളില്‍ സ്ഥലം ലഭിക്കുന്നതോടെ ഇവിടെയും നടപടികൾ ആരംഭിക്കും.
ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനായി സ്ഥാപനങ്ങളിൽ നിന്നു അപേക്ഷ സ്വീകരിച്ചിരുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കായിരുന്നു മുന്‍ഗണന. സ്വകാര്യ മേഖലയില്‍ നിന്ന് 15 അപേക്ഷകളും ലഭിച്ചിട്ടുണ്ട്. സര്‍ക്കാര്‍ മേഖലയില്‍ നിന്നുള്ള അപേക്ഷകള്‍ പരിഗണിച്ചതിനു ശേഷം സർക്കാർ അനുമതിയോടെയാകും സ്വകാര്യ മേഖലയില്‍ അനുവദിക്കുക. നിലവില്‍ സ്വകാര്യ മേഖലയില്‍ നിന്നു ദേശീയപാതയിൽ വിവിധ കേന്ദ്രങ്ങളില്‍ സ്റ്റേഷന് തുടങ്ങാനാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. ഒരു സ്റ്റേഷന് സമീപം കെ.എസ്.ഇ.ബിയുടെ ട്രാന്‍സ്ഫോര്‍മര്‍ നിര്‍ബന്ധമാണ്.
ഇതില്ലാത്ത കേന്ദ്രങ്ങളില്‍ പുതുതായി ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കണം. നേരത്തെ മലപ്പുറം കുന്നുമ്മലില്‍ ചാര്‍ജിങ് സ്റ്റേഷന് സ്ഥാപിക്കാന്‍ അനെര്‍ട്ട് അധികൃതര്‍ പരിശോധന നടത്തിയിരുന്നെങ്കിലും കെ.എസ്.ഇ.ബിയുടെ വൈദ്യുതി ലൈന്‍ വലിക്കുന്നതിന് വലിയ തുക വരുമെന്ന് കണ്ട് പദ്ധതി താൽക്കാലികമായി ഒഴിവാക്കുകയായിരുന്നു.
ദേശീയപാത, സംസ്ഥാന പാത, എം.സി റോഡ്, മറ്റ് പ്രധാന റോഡുകള്‍, താലൂക്ക് ആസ്ഥാനങ്ങള്‍ എന്നീ സ്ഥലങ്ങളിലാണ് ആദ്യഘട്ടമെന്ന നിലയില്‍ പബ്ലിക് ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നത്. കുറഞ്ഞത് അഞ്ചു സെൻറ് സ്ഥലമുള്ള സര്‍ക്കാര്‍ വകുപ്പുകള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ഈ പദ്ധതിയില്‍ പങ്കെടുക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.