ജീവനക്കാരിക്ക് കോവിഡ്; ചേലേമ്പ്ര പഞ്ചായത്ത് ഓഫിസ് അടച്ചു
text_fieldsചേലേമ്പ്ര: ചേലേമ്പ്ര ഗ്രാമപഞ്ചായത്തിലെ ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പഞ്ചായത്ത് ഓഫിസ് അടച്ചുപൂട്ടി. പഞ്ചായത്തിെൻറ നേതൃത്വത്തില്‍ നടത്തി വരുന്ന ആൻറിജന്‍ ടെസ്റ്റിലാണ് ഫ്രണ്ട് ഓഫിസ് ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചത്.
കോഴിക്കോട് ബാലുശ്ശേരി സ്വദേശിയായ ജീവനക്കാരി ഓണാവധിക്ക് ശേഷം ജോലിക്കെത്തിയതായിരുന്നു. ഇവര്‍ക്ക് ഭക്ഷണത്തിന് രുചിയും മണവും ഇല്ലെന്നുള്ളതുള്പ്പെടെ രോഗലക്ഷണം ഉള്ളതിനെ തുടര്‍ന്ന് ഭര്‍ത്താവിനൊപ്പം എത്തിയ ഇവര്‍ ഓഫിസിലേക്ക് എത്തും മുേമ്പ പഞ്ചായത്തിലെ ആൻറിജന്‍ പരിശോധനാ കേന്ദ്രത്തിലെത്തി ടെസ്റ്റ് നടത്തുകയായിരുന്നു.
പഞ്ചായത്തിലെ ഫ്രണ്ട് ഓഫിസില്‍ സേവനമനുഷ്ഠിക്കുന്ന ഇവര്‍ പരിശോധന കഴിഞ്ഞെത്തിയ ശേഷം അര മണിക്കൂറോളം ജോലി ചെയ്തിരുന്നു. ജീവനക്കാരി വ്യാഴാഴ്ചയും സേവനമനുഷ്ഠിച്ച സാഹചര്യത്തില്‍ ഗ്രാമപഞ്ചായത്ത് ഓഫിസില്‍ എത്തിയവരും ഓണാവധിക്ക് മുമ്പുള്ള രണ്ട് ദിവസങ്ങളില്‍ ഓഫിസിലെത്തിയവരും ജീവനക്കാരിയുമായി പുറത്ത് നിന്ന് സമ്പര്‍ക്കം പുലര്‍ത്തിയവരും ആരോഗ്യ വിഭാഗവുമായോ ഗ്രാമപഞ്ചായത്തംഗങ്ങളുമായോ ബന്ധപ്പെടണമെന്നും ഇവര്‍ സ്വയം നിരീക്ഷണത്തിലിരിക്കണമെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.