ചെമ്മാട് വാട്ടര്‍ ടാങ്ക്: പൈപ്പ് ലൈന്‍ വലിക്കാൻ ഒന്നര കോടിയുടെ ഭരണാനുമതി
text_fieldsതിരൂരങ്ങാടി: താലൂക്ക് ഗവ. ആശുപത്രിയിലേക്കും ചെമ്മാട് ടൗണിലേക്കും കുടിവെള്ളം വിതരണം ചെയ്യുന്ന വാട്ടര്‍ ടാങ്കിലേക്ക് പുതിയ പൈപ്പ് ലൈൻ വലിക്കാന ഒന്നര കോടി രൂപയുടെ ഭരണാനുമതി. കരിപറമ്പ് പ്ലാന്റില്‍നിന്ന് നേരിട്ട് ചെമ്മാട്ടെ താലൂക്ക് ആശുപത്രിക്ക് സമീപത്തെ ടാങ്കിലേക്ക് വ്യാസം കൂട്ടി പുതിയ ലൈന്‍ വലിക്കും.
നിലവില്‍ 110 എം.എം ആണ്. ഇത് 200 എം.എം ആയി മാറ്റും. എസ്റ്റിമേറ്റിന് ജല അതോറിറ്റി മാനേജിങ് ഡയറക്ടര്‍ അംഗീകാരം നല്‍കി. ലൈന്‍ തകരാറ് മൂലം ജലവിതരണം ഇടക്കിടെ തടസ്സപ്പെടുന്നുണ്ട്. തിരൂരങ്ങാടി നഗരസഭയിലെ കുടിവെള്ള ലൈനുകള്‍ സംബന്ധിച്ച് സമഗ്രസര്‍വേ നടത്താനും ജല അതോറിറ്റിയുടെ ഭരണാനുമതിയായി. എട്ടുലക്ഷം രൂപക്കാണ് അതോറിറ്റി മാനേജിങ് ഡയറക്ടര്‍ ഭരണാനുമതി നല്‍കിയത്. സമഗ്രസര്‍വേ നടത്താൻ നടപടികള്‍ സ്വീകരിക്കണമെന്ന് നഗരസഭ ആവശ്യപ്പെട്ടിരുന്നു.
സർവേ നടപടികള്‍ ഉടന്‍ ആരംഭിക്കും. വിവിധ പദ്ധതികളിലൂടെ നഗരത്തിലെ കുടിവെള്ളം ആവശ്യമായ എല്ലാ ലൈനുകളും മെച്ചപ്പെടുത്താനും നിലവിലുള്ള ലൈനുകള്‍ നീട്ടാനും പുതിയത് സ്ഥാപിക്കാനുമാണ് സർവേ നടത്തുന്നത്. കല്ലക്കയം കുടിവെള്ള പദ്ധതിയുടെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് 14 കോടിയുടെ ഭരണാനുമതി കഴിഞ്ഞയാഴ്ച ലഭിച്ചിരുന്നു. ബാക്കിക്കയം കേന്ദ്രീകരിച്ച് അമൃത് പദ്ധതിയില്‍ 14.56 കോടി രൂപയും അനുവദിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.