കുട്ടികളുടെ ലൈംഗിക ദൃശ്യം; മുന്നറിയിപ്പുമായി െപാലീസ്
text_fieldsമലപ്പുറം: കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങൾ കാണുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി പൊലീസ്. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ മൊബൈൽ ഫോൺ, കമ്പ്യൂട്ടർ എന്നിവയിൽ സൂക്ഷിക്കുക, ഇതുമായി ബന്ധപ്പെട്ട ഗ്രൂപ്പുകളിൽ അംഗമാവുക, കുട്ടികളുടെ അശ്ലീല വെബ്സൈറ്റുകൾ സന്ദർശിക്കുക എന്നിവയിലേർപ്പെടുന്നവർ നിരീക്ഷണത്തിലാണെന്നാണ് പൊലീസ് മുന്നറിയിപ്പ് നൽകുന്നത്.
സംസ്ഥാനത്തൊട്ടാകെ നടത്തിയ അന്വേഷണത്തിൽ മലപ്പുറം ജില്ലയിലും ഇത്തരം കേസുകൾ വ്യാപകമാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്്. മലപ്പുറത്ത് കഴിഞ്ഞ ഒരുമാസത്തിനിടെ 50ഒാളം കേസുകളാണ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞയാഴ്ച ഇത്തരം കേസുകളുെട പേരിൽ ജില്ലയിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തിരുന്നു. ഉയർന്ന വിദ്യാഭ്യാസമുള്ളവരും വിദ്യാർഥികളും ഇതരസംസ്ഥാനക്കാരും ഇത്തരം റാക്കറ്റുകളുെട കണ്ണികളാണെന്നും പൊലീസ് വ്യക്തമായിട്ടുണ്ട്. സൈബർ പൊലീസിെൻറ ഇൻറർപോൾ, കുട്ടികളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന എൻ.സി.എം.ഇ.സി, സി.സി.എസ്.ഇ എന്നീ ഏജൻസികളാണ് ഇത്തരം വെബ്സൈറ്റുകളും ഗ്രൂപ്പുകളും നിരീക്ഷിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.
കേസുകളിൽ പിടികൂടിയാൽ ജാമ്യമില്ലാവകുപ്പ് പ്രകാരം നടപടി നേരിടേണ്ടിവരും. 18 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെയോ പെൺകുട്ടികളുടെയോ ലൈംഗിക ദൃശ്യങ്ങളോ നഗ്നദൃശ്യങ്ങളോ മൊബൈൽ ഫോൺ, ലാപ്ടോപ്, കമ്പ്യൂട്ടർ തുടങ്ങിയവയിൽ സൂക്ഷിക്കുന്നതും അത്തരം ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലോ അല്ലാതെയോ പ്രചരിപ്പിക്കുക, വെബ്‌സൈറ്റുകൾ സന്ദർശിക്കുക, അശ്ലീല വിഡിയോകൾ ഡൗൺലോഡ് ചെയ്യുക, അപ്‌ലോഡ് ചെയ്യുക തുടങ്ങിയ പ്രവൃത്തികളും ഇത്തരം സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ അംഗമാകുന്നതും കുറ്റകരമാണ്. നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്ന് ജില്ല പൊലീസ് മേധാവി യു. അബ്ദുൽ കരീം 'മാധ്യമ'ത്തോട് പറഞ്ഞു.
നിയമ നടപടികൾ
െഎ.ടി ആക്ട് 67 (ബി), പോക്സോ ആക്ട് സെക്ഷൻ 15 എന്നിവ പ്രകാരമാണ് കേസ് എടുക്കുന്നത്. പോക്സോ ആക്ട് പ്രകാരം ജാമ്യമില്ലാത്ത കേസിൽ മൂന്നുവർഷം തടവും 5000 മുതൽ 10000 രൂപ വരെ പിഴ ഈടാക്കാം. ദൃശ്യങ്ങൾ പണത്തിനായോ അല്ലാതെയോ പങ്കുവച്ചാൽ അഞ്ചുവർഷം വരെ തടവുശിക്ഷ ലഭിക്കും. െഎ.ടി നിയമപ്രകാരം 10 ലക്ഷം വരെ പിഴയും ഏഴുവർഷം വരെയും തടവും അനുഭവിക്കേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.